ആം ആദ്മി പാര്‍ട്ടിയിലെ ഏഴ് എംപിമാര്‍ ബിജെപിയില്‍ ലയിച്ച നടപടി രാജ്യസഭാ അധ്യക്ഷന്‍ അംഗീകരിച്ചു

ആം ആദ്മി പാര്‍ട്ടിയിലെ (എഎപി) ഏഴ് എംപിമാര്‍ ബിജെപിയില്‍ ലയിച്ച നടപടി രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന്‍ അംഗീകരിച്ചു.ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗബലം 113 ആയി ഉയര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ അംഗസംഖ്യ പത്തില്‍ നിന്ന് മൂന്നായി കുറയുകയും ചെയ്തു.

ഏപ്രില്‍ 24-നാണ് ആം ആദ്മി പാര്‍ട്ടിക്ക് കനത്ത ആഘാതം നല്‍കിക്കൊണ്ട് ഏഴ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. രാഘവ് ചദ്ദ, അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മലിവാള്‍ എന്നിവരാണ് ബിജെപിയില്‍ ലയിച്ചത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി അതിന്റെ തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇവരുടെ കൂടുമാറ്റം. പാര്‍ട്ടി വിട്ട ഏഴ് പേരില്‍ ആറുപേരും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായിരുന്നു എന്നത് ശ്രദ്ധേയമാണ്.

എംപിമാരുടെ ലയനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച്‌ ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ (അയോഗ്യതാ നിയമം) പ്രകാരം എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പരാതി നല്‍കിയിട്ടുണ്ടെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ തുടങ്ങിയ ഭരണഘടനാ വിദഗ്ധരുമായി പാര്‍ട്ടി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും നിയമപ്രകാരം ഇവര്‍ അയോഗ്യരാക്കപ്പെടാന്‍ ബാധ്യസ്ഥരാണെന്നും സഞ്ജയ് സിംഗ് അവകാശപ്പെട്ടു. എന്നാല്‍ രാജ്യസഭാ അധ്യക്ഷന്‍ ലയനം അംഗീകരിച്ചതോടെ നിയമസഭാ പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങാനാണ് സാധ്യത.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...