ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് എംവി ഗോവിന്ദന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയം കൃത്യമായി മനസിലാക്കി പഠിച്ച്‌ ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.എല്ലാ കാര്യത്തിലും വിശദമായ പരിശോധന നടത്തും. പൊതുവെ കേരളത്തില്‍ നല്ല പരാജയമാണ് ഉണ്ടായത്. തോല്‍വിയെക്കുറിച്ച്‌ വികാരപ്രകടനത്തിന്റെ ഭാഗമായി പറയേണ്ടതല്ല. വോട്ടില്‍ കുറവുണ്ടായിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഓരോ പ്രദേശത്തും ആഴത്തിലുള്ള പഠനംനടത്തും. ഏതെങ്കിലും ഒരുമേഖലയില്‍ വോട്ടുകള്‍ ഏകീകരിച്ചതല്ല പരാജയത്തിന് കാരണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനത്തിനായി ആക്ഷീണം പ്രവര്‍ത്തിച്ച ഇടതുമുന്നണി പ്രവര്‍ത്തകരോടും എല്‍ഡിഎഫിനായി വോട്ട് ചെയ്ത വോട്ടര്‍മാരോടും നന്ദി പറുന്നതായി ഗോവിന്ദന്‍ പറഞ്ഞു.

ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് സിപിഎമ്മിനും എല്‍ഡിഎഫിനും ഉണ്ടായിരിക്കുന്നത്. 102 സീറ്റ് യുഡിഎഫ്, 35 സീറ്റ് എല്‍ഡിഎഫ്. 3 സീറ്റ് എന്‍ഡിഎ എന്നിങ്ങനെയാണ് അവസാനത്തെ കക്ഷി നില.

Leave a Reply

spot_img

Related articles

ഭർത്താവിൻ്റെ സംസ്‌കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുമ്പോൾ ഭാര്യയും മരിച്ചു

ഭർത്താവിൻ്റെ സംസ്‌കാര ശുശ്രൂഷ സെമിത്തേരിയിൽ നടക്കുമ്പോൾ ഭാര്യയും മരിച്ചു .ചെങ്ങന്നൂർ പറമ്പത്തൂർ പീടികയിൽ പി.സി ചെറിയാന്റെ (88) സംസ്‌കാരം സെമിത്തേരിയിൽ നടക്കുമ്പോഴാണ് ഭാര്യ ഐവി...

മൈക്രോഫിനാൻസ് കേസിൽ അന്വേഷണം തുടരട്ടെയെന്ന് വെള്ളാപ്പള്ളി; കേസിൽ നിന്നൂരാൻ പിണറായിയുടെ സഹായം തേടിയിട്ടില്ലെന്നും വിശദീകരണം

മൈക്രോഫിനാൻസ് കേസിൽ അന്വേഷണം തുടരുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം...

പള്ളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീട്ടമ്മ കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു

എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിന് സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം സ്വദേശി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ (68)...

ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത് : ഓർത്തഡോക്സ് സഭ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണ് എന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡൻ്റ്...