ചിറ്റൂരില്‍ എല്‍ ഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണം അപരന്‍ പിടിച്ച വോട്ടുകള്‍ .യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കോണ്‍ഗ്രസിലെ സുമേഷ് അച്യുതന്‍ 6510 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സോഷ്യലിസ്റ്റ് ജനതാദളിലെ വി. മുരുകദാസിനെ പരാജപ്പെടുത്തിയത്. മുരുകദാസ് പി.എസ് എന്നയാള്‍ 6984 വോട്ട് പിടിച്ചു. മണ്ഡലത്തില്‍ സുമേഷിനും അപരന്മാരുണ്ടായിരുന്നെങ്കിലും ചിഹ്നത്തിലും സാമ്യമുണ്ടായതാണ് മുരുകദാസിനെ തോല്‍പിച്ചത്.സുമേഷ് അച്യുതന്‍ നേടിയത് 65325 വോട്ടാണ്. മോതിരം ചിഹ്നത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. മുരുകദാസ് 58815 വോട്ട് നേടി. 6984 വോട്ട് നേടിയ പി.എസ് മുരുകദാസിന്‍റെ ചിഹ്നം മാലയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നമായ ‘മോതിരവും’ അപരന്റെ ചിഹ്നമായ ‘മാലയും’ തമ്മിലുള്ള സാമ്യം അതിർത്തി മണ്ഡലത്തിലെ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് വിലയിരുത്തല്‍.

