ചിറ്റൂരില്‍ എല്‍ ഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണം അപരന്‍ പിടിച്ച വോട്ടുകള്‍

ചിറ്റൂരില്‍ എല്‍ ഡിഎഫ് സ്ഥാനാർത്ഥിയുടെ പരാജയത്തിന് കാരണം അപരന്‍ പിടിച്ച വോട്ടുകള്‍ .യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ കോണ്‍ഗ്രസിലെ സുമേഷ് അച്യുതന്‍ 6510 വോട്ടിനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സോഷ്യലിസ്റ്റ് ജനതാദളിലെ വി. മുരുകദാസിനെ പരാജപ്പെടുത്തിയത്. മുരുകദാസ് പി.എസ് എന്നയാള്‍ 6984 വോട്ട് പിടിച്ചു. മണ്ഡലത്തില്‍ സുമേഷിനും അപരന്മാരുണ്ടായിരുന്നെങ്കിലും ചിഹ്നത്തിലും സാമ്യമുണ്ടായതാണ് മുരുകദാസിനെ തോല്‍പിച്ചത്.സുമേഷ് അച്യുതന്‍ നേടിയത് 65325 വോട്ടാണ്. മോതിരം ചിഹ്നത്തില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. മുരുകദാസ് 58815 വോട്ട് നേടി. 6984 വോട്ട് നേടിയ പി.എസ് മുരുകദാസിന്‍റെ ചിഹ്നം മാലയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നമായ ‘മോതിരവും’ അപരന്റെ ചിഹ്നമായ ‘മാലയും’ തമ്മിലുള്ള സാമ്യം അതിർത്തി മണ്ഡലത്തിലെ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് വിലയിരുത്തല്‍.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...