പുതുച്ചേരിയില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച്‌ എന്‍ഡിഎ

കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ച്‌ എന്‍ഡിഎ.30 അംഗ നിയമസഭയിലെ കേവലഭൂരിപക്ഷമായ 16 സീറ്റുകളില്‍ എന്‍ഡിഎ വിജയമുറപ്പിച്ചു. എന്‍ഡിഎയിലെ മുഖ്യകക്ഷിയായ ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് (എഐഎന്‍ആര്‍സി) ഒന്‍പതു സീറ്റുകളില്‍ വിജയിച്ചു. മൂന്നു സീറ്റില്‍ അവര്‍ ലീഡ് ചെയ്യുന്നുണ്ട്. സഖ്യകക്ഷിയായ ബിജെപി മൂന്ന് സീറ്റില്‍ വിജയിക്കുകയും ഒരു സീറ്റില്‍ ലീഡ് ചെയ്യുകയുമാണ്. എഐഎന്‍ആര്‍സി സ്ഥാപകനും മുഖ്യമന്ത്രിയുമായ എന്‍. രംഗസ്വാമി, തട്ടാഞ്ചാവടി മണ്ഡലത്തില്‍നിന്ന് വിജയിച്ചു.

കോണ്‍ഗ്രസ്-ഡിഎംകെ-വിസികെ സഖ്യത്തില്‍, ഡിഎംകെ ഒരു സീറ്റില്‍ ജയിക്കുകയും നാല് സീറ്റില്‍ ലീഡ് ചെയ്യുന്നുമുണ്ട്. നടന്‍ വിജയിന്റെ ടിവികെയും പുതുച്ചേരിയില്‍ അക്കൗണ്ട് തുറന്നു. രണ്ട് സീറ്റിലാണ് അവര്‍ വിജയിച്ചത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. കതിര്‍കാമം, നെടുങ്കാട്, മാഹി എന്നിവിടങ്ങളിലാണ് സ്വതന്ത്രര്‍ ജയിച്ചത്. ഇതില്‍ മാഹിയിലെ സ്ഥാനാര്‍ഥിയായ അഡ്വ. ടി. അശോക് കുമാര്‍ എല്‍ഡിഎഫ് സ്വതന്ത്രനാണ്.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...