നടന്‍ സന്തോഷ് കെ നായര്‍ വാഹനാപകടത്തില്‍ മരിച്ചു

ചലച്ചിത്ര നടന്‍ സന്തോഷ് കെ നായര്‍ അന്തരിച്ചു.  സന്തോഷും ഭാര്യയും സഞ്ചരിച്ച വാഹനം ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട ഏനാത്ത്  അപകടത്തില്‍പ്പെട്ടതിന്  പിന്നാലെ അടൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

1982 മുതൽ മലയാള സിനിമയിൽ സജീവമായിരുന്ന ഇദ്ദേഹം നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.റെയിൻ ഡാൻസ്, കാര്യസ്ഥൻ, ടൈഗർ, തിരുവമ്പാടിത്തമ്പാൻ, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഭരതനാട്യം എന്ന സിനിമയുടെ രണ്ടാം ഭാഗമായ മോഹിനിയാട്ടം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. 

ഗാംഭീര്യമുള്ള ശബ്ദത്തിന് ഉടമയായിരുന്ന ഇദ്ദേഹം സീരിയലുകളിലും സജീവമായിരുന്നു. 2014ശേഷം സിനിമകളിൽ സജീവമായിരുന്നില്ലെങ്കിലും മോഹിനിയാട്ടം എന്ന ചിത്രത്തിന് ശേഷം കൂടുതൽ സിനിമകളിൽ സജീവമാകാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്.ആക്ഷൻ സിനിമകളിലെ നിറസാന്നിധ്യമായിരുന്ന നടന്റെ വിയോഗം സിനിമാലോകത്തിന് വലിയ നഷ്ടമാണ്.

Leave a Reply

spot_img

Related articles

ഞാനില്ല … ഞാനില്ലിനി നിൻ… ‘ലോ ആൻഡ് ഓർഡിലെ’ രണ്ടാമതു വീഡിയോ ഗാനമെത്തി

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു.ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന...

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം ‘ഹലോ ഡിയർ’ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ഹലോ ഡിയർ എന്നു...

‘ഉപ്പൻ’ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ " ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.കൊച്ചു പെൺകുട്ടികളെ പോലും...

മലയാള സിനിമയിലെ ഹിറ്റ്മേക്കർ എൻ.ജി.ജോൺ അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവും സിനിമാ നിർമാണരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചലച്ചിത്ര നിർമാതാവുമായ എൻ.ജി.ജോൺ (90)...