കെ സി വേണുഗോപാലിനായി തിരുവനന്തപുരത്തും,കോട്ടയത്തും ഫ്ലക്‌സ് .കെസിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്‌ലക്‌സ് ബോര്‍ഡുകളാണ്
പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.കുഞ്ഞൂഞ്ഞിന് ശേഷം കെസി എന്നാണ് ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. ഡിസിസി ഓഫീസിനു മുന്നിലാണ് ഫ്‌ലക്‌സ്. കോട്ടയത്ത് ഗാന്ധി സ്ക്വയറിൽ ആണ് ഫ്ലക്സ്. ഫ്ലക്സിൽ കരിഓയിൽ ഉപയോഗിച്ച് മുഖം വികൃതമാക്കിയിട്ടും ഉണ്ട്.
നേരത്തെ, പാലക്കാടും ഫ്‌ലക്‌സ് ഉയര്‍ന്നിരുന്നു. ‘കെ.സി നയിച്ചു, കേരളം ജയിച്ചു’ എന്നായിരുന്നു ഫ്‌ലക്‌സിലെ എഴുത്ത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമാണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടത്.

