പത്ത് കൊല്ലം ഒരു രാഷ്ട്രീയ പാർട്ടിയും സർക്കാരും ചെയ്യാൻ പാടില്ലാത്ത ധിക്കാരപരമായ സമീപനമാണ് സി പി എം സ്വീകരിച്ചതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി.അതിനുള്ള മറുപടിയാണ് ജനം കൊടുത്തത്.പോക്ക് തെറ്റായിരുന്നുവെന്ന് മനസ്സിലാക്കി അത് തിരുത്താനുള്ള തയ്യാറെടുപ്പാണ് നടത്തേണ്ടത്.സി പി എം ഇനിയെങ്കിലും പാഠം പഠിച്ചാൽ നല്ലത്.വർഗീയത ഇളക്കിവിടാൻ ശ്രമിച്ച ശക്തികൾക്ക് കനത്ത തിരിച്ചടി നൽകിയ തിരഞ്ഞെടുപ്പാണിത്.ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് വിഭജിച്ച് വർഗീയ സംഘർഷം ഉണ്ടാക്കുന്നവരുടെ കൂടെയല്ല ജനം.ഇനിയെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ സി പി എം ഒഴിവാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.ജാതിയും മതവുമല്ല, സ്ഥാനാർത്ഥിയുടെ നന്മയും രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന ആശയവുമാണ് വലുതെന്ന് ജനം തിരിച്ചറിഞ്ഞ ഒരു തെരഞ്ഞെടുപ്പാണിതെന്നും കെ സി വേണഗോപാൽ.

