അമ്പലപ്പുഴയിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടു, പരിശോധിക്കും: എച്ച് സലാം

അമ്പലപ്പുഴ മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ ഇടതുപക്ഷത്തിന് കിട്ടിയിരുന്ന വോട്ട് നഷ്ടപ്പെട്ടുവെന്ന് എച്ച് സലാം.ലീഡ് പ്രതീക്ഷിച്ച സ്ഥലത്ത് ലീഡ് കിട്ടാതെ പോയത് പരിശോധിക്കും.കഴിഞ്ഞ നിയമസഭ,ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചതിനെക്കാൾ കുറവ് വോട്ടാണ് ഇത്തവണ ബി ജെ പിക്ക് ലഭിച്ചത്.നഷ്ടപ്പെട്ട വോട്ടുകൾ ജി സുധാകരന് ലഭിച്ചു എന്നാണ് മനസ്സിലാക്കുന്നത്.പിണറായി സർക്കാരിന്റെ 10 വർഷത്തെ വികസന നേട്ടങ്ങളാണ് പ്രചാരണത്തിന് ഉയർത്തിയത്.10 വർഷത്തെ വികസന നേട്ടങ്ങളുടെ പ്രധാന ഭാഗമായിരുന്നു ജി സുധാകരൻ.ആ പരിഗണനയും സുധാകരന് ലഭിച്ചിട്ടുണ്ട്.ശിഖണ്ഡി എന്ന് ജി സുധാകരൻ ഉപയോഗിച്ചത് ഏത് അർത്ഥത്തിലാണെന്ന് അറിയില്ല.സി പി എം നേരത്തെയും തോൽക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്.സി പി എമ്മിൽ നിന്ന് മത്സരിച്ച് തോറ്റപ്പോൾ പാർട്ടി ശിഖണ്ഡിയാണെന്ന് ജി സുധാകരൻ പറഞ്ഞിട്ടില്ല.അമ്പലപ്പുഴയിൽ പാർട്ടിയുടെ അടിത്തറ തകർന്നിട്ടില്ലെന്നും എച്ച് സലാം

Leave a Reply

spot_img

Related articles

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ്

കോൺഗ്രസ് നേതാവും 2021 മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.പാലക്കാട് നഗരത്തിലാണ് മാത്യു കുഴൽനാടൻ...

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം .ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്....