മൂന്ന് താമരകള്‍ വിരിയിച്ച്‌ പുതിയ ചരിത്രമെഴുതി ബിജെപി

മൂന്ന് താമരകള്‍ വിരിയിച്ച്‌ പുതിയ ചരിത്രമെഴുതി ബിജെപി.എൽഡിഎഫിൻ്റെ സിറ്റിംഗ് സീറ്റുകളിലാണ് താമരകള്‍ മൂന്നും വിരിഞ്ഞത്.നേമത്ത് ശിവൻകുട്ടിയെ തോല്‍പ്പിച്ച്‌ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴക്കൂട്ടത്ത് കടകംപള്ളിയെ വീഴ്ത്തി വി.മുരളീധരൻ. ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാർ.ആറിടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തും എത്തി.
പാലക്കാട്, മലമ്പുഴ, ആറ്റിങ്ങല്‍, കാസർകോട്, മഞ്ച്വേശരം, തിരുവല്ല മണ്ഡലങ്ങളില്‍ ആണിവ.
എക്സിറ്റ് പോളില്‍ ബിജെപിക്ക് 14 വരെ സീറ്റുകള്‍ പ്രവചിച്ചിരുന്നെങ്കിലും മൂന്ന് സീറ്റുകള്‍ തന്നെ ബിജെപിക്ക് വൻ നേട്ടമാണ്.ട്വന്റി ട്വന്റിയും ബിഡിജെഎസും മങ്ങിപ്പോയത് എൻ‍ഡിഎക്ക് തിരിച്ചടിയായി. സ്വാധീന സീറ്റുകളില്‍ നിലംതൊട്ടില്ല. കൃസ്ത്യൻ ഔട്ട് റീച്ച്‌ തിരുവല്ലയിലടക്കം നേട്ടമായെന്നാണ് വിലയിരുത്തല്‍. വോട്ട് ശതമാനം പ്രതീക്ഷിച്ച നിലയിലേക്ക് എത്തിയുമില്ല.

Leave a Reply

spot_img

Related articles

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ്

കോൺഗ്രസ് നേതാവും 2021 മുതൽ മൂവാറ്റുപുഴയിൽ നിന്നുള്ള നിയമസഭാംഗവുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.പാലക്കാട് നഗരത്തിലാണ് മാത്യു കുഴൽനാടൻ...

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം .ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്....