വ്യാഴാഴ്ച മൂന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും

കായംകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ കാല്‍നട പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ നാളെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.എറണാകുളത്തിനും കായംകുളത്തിനുമിടയില്‍ കോട്ടയം വഴി സര്‍വീസ് നടത്തേണ്ട മൂന്ന് പ്രധാന ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു.

മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മംഗളൂരു-തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16348), രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന രാമേശ്വരം-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), തിരുവനന്തപുരം നോര്‍ത്ത് രാജ്യറാണി എക്‌സ്പ്രസ് (16350) എന്നിവയാണ് ആലപ്പുഴ വഴി തിരിച്ചുവിടുക.ഈ ട്രെയിനുകള്‍ക്ക് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസിന് പിറവം റോഡിലെ സ്റ്റോപ്പും ഒഴിവാക്കിയിട്ടുണ്ട്. പകരം മൂന്ന് ട്രെയിനുകള്‍ക്കും എറണാകുളം ജങ്ഷന്‍ (സൗത്ത്), ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പുകള്‍ അനുവദിച്ചു.

Leave a Reply

spot_img

Related articles

പാചകവാതക വില വർദ്ധന: സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചിട്ടു

പാചകവാതക വില ഉയർത്തിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് രാവിലെ മുതല്‍ അടച്ചിട്ടു.കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടല്‍,...

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് ജി സുകുമാരൻ നായർ

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.നിയമസഭാ തെരഞ്ഞെടുപ്പിലെ ജയം യുഡിഎഫിന്റെ നേട്ടമല്ലെന്നും മുഖ്യമന്ത്രി ആരായാലും ജനങ്ങള്‍ക്ക് വിരോധമില്ലെന്ന് അദ്ദേഹം...

തിരുത്തല്‍ നടത്തി തിരിച്ചുവരും; എം എം മണി

തിരുത്തല്‍ നടത്തി തിരിച്ചുവരുമെന്നു എം എം മണി.സംസ്ഥാനത്ത് എല്‍ഡിഎഫ് നേരിട്ടത് ശക്തമായ തിരിച്ചടിയാണെന്ന് എം എം മണി.യുഡിഎഫിന് വോട്ടു ചെയ്തവര്‍ വിഡ്ഢികളാ . അവന്‍മാര്‍...

കണ്ണൂരിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡ്

കണ്ണൂരിൽ പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡ്.പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ചിത്രത്തില്‍ തെറ്റ് എന്ന് അടയാളപ്പെടുത്തുകയും പാർട്ടിയാണ് വലുത് നേതാക്കളല്ല എന്ന് എഴുതുകയും...