മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചര്‍ച്ചയ്ക്കായി രണ്ട് നിരീക്ഷകരെ നിയോഗിച്ച്‌ എഐസിസി

മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോഗിച്ച്‌ എഐസിസി. മുതിർന്ന നേതാക്കളായ രണ്ട് പേരെ ആയിരിക്കും അയക്കുന്നതെന്നും മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും എഐസിസി അറിയിച്ചു.നിയമസഭകക്ഷി യോഗം വിളിക്കുന്ന ദിവസം നിരീക്ഷകർ കേരളത്തിലെത്തും.

മുഖ്യമന്ത്രി ചർച്ചകള്‍ക്കായി ദില്ലിയില്‍ ഇന്ന് നിർണായക യോഗം നടന്നു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, ജയറാം രമേശ് തുടങ്ങിയ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. അതേസമയം, കോണ്‍ഗ്രസിൻ്റെ പിന്തുണ ആവശ്യപ്പെട്ടുള്ള വിജയ്‍യുടെ കത്തില്‍ തീരുമാനം തമിഴ്നാട് പിസിസിക്ക് വിട്ട് ഹൈക്കമാൻഡ്. തമിഴ്നാട്ടിലെ ജനവിധിയുടെ വികാരം ഉള്‍ക്കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. അതേസമയം, രാജിവെച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പരാജയപ്പെട്ട മണ്ഡലമായ കൊളത്തൂരില്‍ റോഡ് ഷോ നടത്തി.

Leave a Reply

spot_img

Related articles

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...