മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോൺഗ്രസ് എംഎൽഎമാരുടെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു മുന്നോടിയായുള്ള കോൺഗ്രസ് എംഎൽഎമാരുടെ നിർണായക നിയമസഭാ കക്ഷി യോഗം ഇന്ന്.ഇതിനു മുന്നോടിയായി എം.പിമാർ ഉൾപ്പെടെ വിവിധ നേതാക്കൾ നിരീക്ഷകരുമായി തിരുവനന്തപുരം താജ് വിവാന്തയിൽ കൂടികാഴ്ച നടത്തി. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, വി ഡി സതീശൻ തുടങ്ങിയവർ രാവിലെ ഇവിടെ എത്തി.കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേരുന്ന യോഗ ത്തിൽ 63 എംഎൽഎമാരുമായി എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും കൂടിക്കാഴ്ച നടത്തും.എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്കും കാണും.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയാണ് നിർദേശിക്കുന്നതെന്ന് ആരായും.ഘടകകക്ഷി നേതാക്കളുമായും നാളെ ഇവർ ചർച്ച നടത്തും.

എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷി കൂടി പങ്കെടുക്കും.അതേസമയം, ദീപ യോഗത്തിലിരിക്കരുതെന്ന ആവശ്യം വി.ഡി.സതീശനെ അനുകൂലിക്കുന്നവർ ഉന്നയിച്ചേക്കും. എംഎൽഎമാർക്ക് സ്വതന്ത്രമായി നിലപാടറിയിക്കാൻ, സംസ്‌ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി യോഗത്തിലിരി ക്കാത്തതാണ് ഉചിതമെന്നാണു വാദം.നിരീക്ഷകർ തിരികെ ഡൽഹിയിലെത്തിയ ശേഷം നടത്തുന്ന ചർച്ചകളിലാവും തീരുമാനം ഉരുത്തിരിയുക. ഫലത്തിൽ, എംഎൽഎമാരുടെ അഭിപ്രായം പ്രധാന പരിഗണനയാകും. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ നിരീക്ഷകർ പ്രവർത്തക സമിതിയംഗം എ.കെ.ആന്റണി, എം.എം.ഹസൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.ഘടക കക്ഷികളുടെയും എ.കെ.ആൻ്റണി അടക്കമുള്ള മുതിർന്ന നേതാക്കളുടെയും നിലപാടും ചർച്ചകളിൽ നിർണായകമാണ്.അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണു ഗോപാൽ എന്നിവരുമായി കോൺഗ്രസ് അധ്യ ക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിൽ കൂടിക്കാഴ്‌ച നടത്തും. തർക്കമുടലെടുത്താൽ സോണിയ ഗാന്ധിയുടെ ഇടപെടലും ഉണ്ടാകും. ഞായറാഴ്ച്‌ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാമെന്നാണു പാർട്ടിയുടെ പ്രതീക്ഷ.

Leave a Reply

spot_img

Related articles

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാനൊരുങ്ങി സണ്ണി ജോസഫ്

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും ഒഴിയാനൊരുങ്ങി സണ്ണി ജോസഫ്.ബെന്നി ബെഹനാൻ ആയിരിക്കും പുതിയ കെ പി സി സി അധ്യക്ഷൻ.ഇതുസംബന്ധിച്ച...

മുസ്‌ലിം ലീഗ് പിന്തുണയും വി ഡി സതീശനെന്ന് സൂചന

മുസ്‌ലിം ലീഗ് പിന്തുണയും വി ഡി സതീശനെന്നാണ് സൂചന .വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേടിയത് മികച്ച വിജയമാണെന്നും അഞ്ചുവര്‍ഷം അദ്ദേഹം ഭംഗിയായി...

വി.ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ

മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ.ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണമെന്ന്...

ആർഎസ്പി പഴയ പ്രതാപകാലത്തേക്ക് തിരിച്ചുവന്നു; എം കെ പ്രേമചന്ദ്രൻ

ആർഎസ്പി പഴയ പ്രതാപകാലത്തേക്ക് തിരിച്ചുവന്നു എന്നു എം കെ പ്രേമചന്ദ്രൻ എംപി.ഇത്തവണ കൂടി തോറ്റിരുന്നെങ്കിൽ ആർഎസ്‌പി ഇല്ലാതാകുമായിരുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. പരാജയത്തിൻ്റെ മുഴുവൻ...