നെടുങ്കണ്ടം ഇരട്ടക്കൊല : സജി പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് സംശയം

നെടുങ്കണ്ടം ഇരട്ടക്കൊല : സജി തൻ്റെ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് സംശയം.8 വർഷം മുമ്പാണ് പിതാവിനെ കാണാതായത്. അമ്മയേയും സഹോദരനേയും കൊന്ന സജി പിതാവിനേയും അപായപ്പെടുത്തി എന്നാണ് കരുതുന്നത്.സംശയത്തിന്റെ അടിസ്ഥാനത്തിൽ പുരയിടം കുഴിച്ച് തെളിവെടുപ്പ് പരിശോധന നടത്തി.സ്ഥലത്തു നിന്നും ഷർട്ടും,എല്ലുകളും കണ്ടെത്തി എന്നാണ് സൂചന.2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്. മാത്യുവിനെ നെടുങ്കണ്ടത്ത് വച്ച് അവസാനമായി കണ്ടവരെ പൊലീസ് അന്വേഷിച്ചിരുന്നു. പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് സജി ക്രൂരമായ അടുത്ത കൊലപാതകം സംബന്ധിച്ച വിവരങ്ങൾ പറഞ്ഞത്.

Leave a Reply

spot_img

Related articles

നാളെ മുതൽ കെഎസ്ആർടിസിയിൽ ടിക്കറ്റ് എടുക്കുമ്പോൾ സ്ത്രീയോ, പുരുഷനോ എന്നു കൂടി രേഖപ്പെടുത്തും

നാളെ മുതൽ കെ എസ് ആർ റ്റി സി ടിക്കറ്റിങിൽ പരിഷ്ക്കാരം. ടിക്കറ്റ് എടുക്കുന്ന യാത്രക്കാരൻ പുരുഷനോ, സ്ത്രീയോ എന്ന് രേഖപ്പെടുത്തും. ഇതു സംബന്ധിച്ച...

ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു .മുരുക്കം പാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന...

വീട്ടമ്മയുടെ കൈയ്യിലൂടെ ബസ് കയറി ഇറങ്ങി

വീട്ടമ്മയുടെ കൈയ്യിലൂടെ ബസ് കയറി ഇറങ്ങി. ഹരിപ്പാട് കെവി ജെട്ടി ചരുവിള പുത്തൻ വീട്ടിൽ സിന്ധുസന്തോഷ്(36) ആണ് ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ 10...

മുൻ ഡിജിപി പി ജെ അലക്സാണ്ടർ അന്തരിച്ചു

മുൻ ഡിജിപി പി ജെ അലക്സാണ്ടർ അന്തരിച്ചു.സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. 89 വയസായിരുന്നു.1960 ബാച്ചിലെ ഉദ്യോഗസ്‌ഥനായിരുന്നു. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളിൽ...