കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിർണായക ചർച്ച നാളെ ഡൽഹിയിൽ നടക്കും. വി ഡി സതീശനും, രമേശ് ചെന്നിത്തലയും, സണ്ണി തോമസും ഇന്ന് വൈകിട്ടോടെ തലസ്ഥാനത്ത് എത്തും. വേണുഗോപാൽ ഡൽഹിയിൽ തന്നെ ഉണ്ട്.കേരളത്തിലെ നിരീക്ഷകർ തയ്യാറാക്കിയ റിപ്പോർട്ട് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടില്‍ വിഡി സതീശന് അനുകൂലമായ ജനവികാരത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണ കെസി വേണുഗോപാലിനൊപ്പമാണ്.

ഈ വിവരം രാഹുല്‍ ഗാന്ധിയെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ഹൈക്കമാൻഡിലെ മുതിർന്ന നേതാക്കളില്‍ പലരും കെസി വേണുഗോപാല്‍ സ്വയം പിൻവാങ്ങണമെന്ന സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് അറിയുന്നത്. നേതാക്കളുടെ സമ്മർദ്ദത്തിന് കെസി വേണുഗോപാല്‍ വഴങ്ങുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം വിഡി സതീശന് നല്‍കേണ്ടിവരും. കഴിഞ്ഞ ദിവസം നിരീക്ഷക സംഘം ഘടകക്ഷികളുമായി നടത്തിയ ചർച്ചയിലും വിഡി സതീശനായിരുന്നു പിന്തുണ കൂടുതല്‍. ഹൈക്കമാൻഡിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാല്‍ വിഡി സതീശനിലേക്ക് തന്നെ മുഖ്യമന്ത്രി പദമെത്തും.

എന്നാല്‍ കെസി വേണുഗോപാല്‍ സ്വയം പിൻമാറുകയാണെങ്കില്‍ അദ്ദേഹം ആരെ നിർദ്ദേശിക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ഇനി രമേശ് ചെന്നിത്തലയുടെ പേര് കെസി നിർദ്ദേശിച്ചാല്‍ മുഖ്യമന്ത്രി ചർച്ച വീണ്ടും നീണ്ടേക്കും. മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് അടക്കമുള്ള ഘടകകക്ഷികളുടെ പിന്തുണ സതീശനാണ്. മറ്റ് ഘടകകക്ഷികള്‍ക്ക് സതീശൻ അല്ലെങ്കില്‍ ചെന്നിത്തല എന്നാണ് അഭിപ്രായം. സിറ്റിംഗ് എം.എല്‍.എ മുഖ്യമന്ത്രിയാവണമെന്ന് കേരള കോണ്‍ഗ്രസ്. സഭയില്‍ പ്രാതിനിദ്ധ്യമില്ലാത്ത ഘടകകക്ഷി നേതാക്കളും കെഡിപി നേതൃത്വവും നിരീക്ഷകരെ കണ്ടിരുന്നു,

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...