ചെറുമകന്റെ മരണവാർത്ത കേട്ട് തളർന്നുവീണ 84-കാരൻ മരിച്ചു

കൊ​ച്ചു​മ​ക​ന്‍റെ മ​ര​ണ​വാ​ർ​ത്ത അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മു​ത്ത​ച്ഛ​നും മ​രി​ച്ചു.മലപ്പുറം പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10), അൻവറിന്റെ പിതാവ് ഹനീഫ (84) എന്നിവരാണ് മരിച്ചത്. വാഹനാപകടത്തിലാണ് പത്തുവയസ്സുകാരനായ റിഹാൻ മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ പുറത്തൂർ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു മുഹമ്മദ് അപകടം നടന്നത്. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ടയറുകൾ കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.അപകടവാർത്തയറിഞ്ഞ് കുഴഞ്ഞു വീണ ഹനീഫയെ ഉടൻ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ദീർഘകാലമായി പെരുന്തിരുത്തി മഹല്ല് പ്രസിഡൻ്റാന്റായി സേവനമനുഷ്ഠിച്ചയാളാണ് ഹനീഫ.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,...

ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതി പിടിയിൽ

കൊല്ലത്ത് ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ.കൊല്ലം അയത്തിൽ സ്വദേശി സാനിഷാണ് (40) പിടിയിലായത്. പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ...

കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി

കെഎസ്ആർടിസി ബസുകളിൽ 'ജെൻഡർ ടിക്കറ്റിങ്' രേഖപ്പെടുത്തി തുടങ്ങി.സ്ത്രീ, പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ് യാത്രക്കാരന് ടിക്കറ്റ് നൽകുന്നത്.യു.ഡി.എഫ്. സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ...

നെടുങ്കണ്ടം ഇരട്ടക്കൊല : സജി പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് സംശയം

നെടുങ്കണ്ടം ഇരട്ടക്കൊല : സജി തൻ്റെ പിതാവ് മാത്യുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന് സംശയം.8 വർഷം മുമ്പാണ് പിതാവിനെ കാണാതായത്. അമ്മയേയും സഹോദരനേയും കൊന്ന...