മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തി കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പണം തട്ടാൻ വേണ്ടി ഇട്ടതെന്ന് പോലീസ് .സാദഖലി തങ്ങൾക്കെതിരെ 17 കാരിയുടെ പരാതിയുണ്ടെന്ന പ്രതിയുടെ വാദം തെറ്റാണെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
സാദിഖലി തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട പ്രതി മുഹമ്മദ് റോഷൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെ ഇപ്പോൾ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചിരിക്കുകയാണ്. ബ്ലാക്ക്‌മെയിൽ ചെയ്ത‌് പണം തട്ടുക ലക്ഷ്യമിട്ട് പ്രതി മുഹമ്മദ് റോഷൻ, സാദിഖലി തങ്ങളുടെ വ്യാജ ഫോ ട്ടോ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുകയായിരുന്നു.സാദിഖലി തങ്ങൾക്കെതിരെ 17 കാരി ലൈംഗീക അതിക്രമ പരാതി നൽകിയെന്ന ത് പ്രതിയുടെ തിരക്കഥയാണെന്ന് പോലീസ് വ്യക്തമാക്കി. ഇങ്ങനെയൊരു 17കാരിയോ, പരാതിക്കാരിയോ ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

