സംസ്ഥാനത്ത് മദ്യവില കുറഞ്ഞു

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു.ജനപ്രിയ ബ്രാൻഡുകള്‍ക്ക് 10 രൂപ മുതല്‍ 50 രൂപ വരെയാണ് വില കുറച്ചിരിക്കുന്നത്.ഓഫീസേഴ്സ് ചോയ്സ്, ഓള്‍ഡ് മോങ്ക്, ലേമൗണ്ട് ഉള്‍പ്പടെയുള്ള ബ്രാണ്ടുകള്‍ക്കാണ് 10 രൂപ കുറഞ്ഞത്. 500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. ചില ബ്രാണ്ടുകളുടെ ലിറ്ററിന് 20 രൂപ കുറഞ്ഞു. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ചില ബ്രാൻഡുകള്‍ക്ക് 30 മുതല്‍ 50 രൂപ വരെയും കുറഞ്ഞിട്ടുണ്ട്. ബീവറേജ് കോർപ്പറേഷൻ നിർദ്ദേശം ഷോപ്പുകളില്‍ എത്തി. സോഫ്റ്റ്‌വെയറില്‍ വിലക്കുറവ് രേഖപ്പെടുത്തി. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്നാണ് ബീവറേജ് കോർപ്പറേഷന്‍റെ പ്രതികരണം. മദ്യ കമ്പനികള്‍ വില കുറയ്ക്കാൻ തയ്യാറായിയെന്ന് ബെവ്കോ അറിയിച്ചു.

Leave a Reply

spot_img

Related articles

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം; തോമസ് ഐസക്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. രൂപയുടെ മൂല്യം കുത്തനെ...

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15 ന് തന്നെ ഉണ്ടായേക്കും

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15 ന് തന്നെ ഉണ്ടായേക്കും.പുതിയ മന്ത്രിസഭ നിലവില്‍ വന്നിട്ടില്ലെങ്കിലും നേരത്തേ നിശ്ചയിച്ചതു പ്രകാരം വെള്ളിയാഴ്ച തന്നെ ഫല പ്രഖ്യാപനം നടത്തുമെന്ന്...

കോട്ടയം മെഡിക്കൽ കോളജിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ രംഗത്ത്.ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ സ്വദേശി അനീഷിന്റെ ഭാര്യ ഫേബ...

കാലവർഷം വരവായി

ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താനും സാധ്യതയുണ്ടെന്ന്...