ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; മകനും ​വെട്ടേറ്റു

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു.പറവൂർ മഞ്ഞപ്പെട്ടി പ്ലാവിടപറമ്പിൽ അംബികയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ചന്ദ്രനാണ് തൂങ്ങിമരിച്ചത്.ഇന്ന് പുലർച്ചെയാണ് സംഭവം.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിക്കുകയായിരുന്നു.മകൻ സനലിനും വെട്ടേറ്റിട്ടുണ്ട്.സനലിനെ ഗുരുതര പരുക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അംബികയെ വെട്ടുകത്തി പോലുള്ള മാരക ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.ഇവരുടെ ശരീരത്തിൽ നിരവധി തവണ വെട്ടേറ്റിട്ടുണ്ട്.കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണു വിവരം

Leave a Reply

spot_img

Related articles

ചങ്ങനാശേരിയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

ചങ്ങനാശേരിയിൽ വൻ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.അപ്സര തീയറ്ററിന സമീപത്തെ രഹസ്യ ഗോഡൗണില്‍ ഇറക്കുന്നതിനിടയിലാണ് അറുപത് ചാക്ക്നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.സംഭവത്തിൽ മൂന്നുപേര്‍...

പത്തനംതിട്ടയിൽ 28 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി

പത്തനംതിട്ടയിൽ 28 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി.അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും...

തിരുവനന്തപുരത്ത് മകൻ അച്ഛനെ അടിച്ചു കൊന്നു

തിരുവനന്തപുരം അമ്പൂരിയിൽ മകൻ അച്ഛനെ അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് ഏബ്രഹാം(62) ആണ് കൊല്ലപ്പെട്ടത്. മകൻ ഷൈനു കസ്റ്റഡിയിൽ. വെള്ളറട പൊലീസാണ് ഷൈനുവിനെ...

കഴക്കൂട്ടത്ത് പെണ്‍വാണിഭം നടത്തിയ ആറംഗ സംഘം പിടിയില്‍

കഴക്കൂട്ടത്ത് ബംഗ്ലാദേശ് യുവതികളെ ഉപയോഗിച്ച്‌ പെണ്‍വാണിഭം നടത്തിയ ആറംഗ സംഘം പിടിയില്‍.കൊല്ലം സ്വദേശി പുഷ്പ, കാട്ടാക്കട സുധീപ്, കർണാടക സ്വദേശി ഡാനിയല്‍, വർക്കല സ്വദേശി...