ഇന്ധനവില വർദ്ധനവ്: ഡൽഹിയിൽ മെയ് 21 മുതൽ മൂന്ന് ദിവസത്തെ ഓട്ടോ, ടാക്സി പണിമുടക്ക്

ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തെ കൊമേഴ്‌സ്യല്‍ വാഹന ഡ്രൈവര്‍മാരുടെ യൂണിയനുകള്‍ മൂന്ന് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു. മെയ് 21 മുതല്‍ 23 വരെയാണ് പണിമുടക്ക്.ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് തിങ്കളാഴ്ച ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തരണ്‍ജിത് സിംഗ് സന്ധുവിനും മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കും കത്തയച്ചു.സി.എന്‍.ജി, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിരന്തരം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്ക് കുടുംബം പുലര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് ‘ചാലക് ശക്തി യൂണിയന്‍’ വൈസ് പ്രസിഡന്റ് അനുജ് കുമാര്‍ റാത്തോഡ് പറഞ്ഞു.ഇതിനാല്‍ ഡല്‍ഹിയിലെ മറ്റ് സംഘടനകളുമായി സഹകരിച്ച് മെയ് 21, 22, 23 തീയതികളില്‍ ‘ചക്ക ജാം’ (പണിമുടക്ക്) നടത്തുമെന്നും വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Leave a Reply

spot_img

Related articles

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി

തെരുവ് നായ വിഷയത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി.സംസ്ഥാന സർക്കാരുകളെ രൂക്ഷമായി കോടതി വിമർശിച്ചു.അലഞ്ഞുതിരിഞ്ഞ നടക്കുന്ന നായ്ക്കളെ തെരുവുകളിൽ നിന്നും നീക്കണം. ഇത് സംബന്ധിച്ച് മുമ്പ്...

തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്

തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിക്കുക.പൊതുസ്ഥലങ്ങളിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന...

പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു

സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയായി പെട്രോൾ ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു.പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും ആണ് വർദ്ധിപ്പിച്ചത്.നാല് ദിവസത്തിനിടെ ആണ് വീണ്ടും...

കുംഭമേളയ്ക്ക് ബുക്ക് ചെയ്ത റൂം നിഷേധിച്ചു; ഐ.ആര്‍.സി.ടി.സി.ക്കും മേക്ക് മൈ ട്രിപ്പിനും 50,000 രൂപ പിഴ

കുംഭമേളയില്‍ പങ്കെടുക്കാന്‍ പ്രയാഗ്രാജില്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറി നിഷേധിച്ച സംഭവത്തില്‍ ഐ.ആര്‍.സി.ടി.സി.ക്കും ഓണ്‍ലൈന്‍ ബുക്കിംഗ് പോര്‍ട്ടലായ മേക്ക് മൈ ട്രിപ്പിനുമെതിരെ ജില്ലാ ഉപഭോക്തൃ...