സത്യപ്രതിജ്ഞാ ചടങ്ങില്‍ ജാതിപ്പേര്; വിമ‍ർശനങ്ങള്‍ക്ക് പ്രതികരണവുമായി വിഡി സതീശൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ താൻ ‘മേനോൻ’ എന്ന ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമ‍ർശനങ്ങള്‍ക്ക് പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ.അച്ഛന്‍റെ പേര് പറയാനായാണ് അത് വായിച്ചത്. രേഖകളിലുള്ള എന്‍റെ ഫുള്‍ നെയിം ഞാൻ വായിച്ചു. സാധാരണ അങ്ങനെ ആണ്. അതിനെന്താണ് കുഴപ്പം. പാസ്പോർട്ടില്‍ അങ്ങനെ അല്ലേ എന്ന് വിഡി സതീശൻ ചോദിക്കുന്നുഎനിക്ക് അമ്മയുടെ പേര് കൂടി പറയാനാകാത്തതില്‍ സങ്കടമുണ്ട്. ഞാൻ എംഎല്‍എ ആകുന്നതിന് മുമ്പ് മരിച്ച്‌ പോയവരാണ് രണ്ട് പേരും അമ്മയെ ഞാൻ മനസില്‍ ഓർത്തു. അമ്മയുടെ പേര് പറയാൻ അവിടെ സ്കോപ്പില്ല, അതുണ്ടായിരുന്നെങ്കില്‍ അമ്മയുടെ പേരും പറഞ്ഞേനെ. നമ്മള്‍ ഓർക്കണ്ടേ അവരെ, അത് നമുക്ക് സന്തോഷം അല്ലേ. അച്ഛന്‍റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സതീശൻ പറഞ്ഞു.

Leave a Reply

spot_img

Related articles

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...

സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ മുതല്‍ ദില്ലിയില്‍

സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ മുതല്‍ ദില്ലിയില്‍ തുടങ്ങും. മൂന്ന് ദിവസത്തെ യോഗത്തില്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യും.വിശദമായ വിലയിരുത്തല്‍ നടത്താനുള്ള നിര്‍ദ്ദേശം...