ഡിജോ കാപ്പൻ സ്‌മൃതി സായാഹ്നം ഇന്ന്; സ്പീക്കറും മന്ത്രിമാരും പങ്കെടുക്കും

അന്തരിച്ച സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പന് സ്‌മൃതിപൂക്കളുമായി സുഹൃത്തുക്കളുടെ സ്നേഹ കൂട്ടായ്മ ഇന്ന്. അക്ഷര നഗരിയിലെ , കാപ്പൻ്റെ സുഹൃത്തുക്കൾ വിങ്ങുന്ന ഓർമ്മകളുമായി സി എം എസ് കോളേജിലെ ഗ്രേറ്റ് ഹാളിൽ വൈകുന്നേരം 4.30 നാണ് ഒത്തുചേരുന്നത്. നീയമ സഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, സിപി ജോൺ, ഫ്രാൻസീസ് ജോർജ് എം.പി, മാണി സി കാപ്പൻ എം എൽ എ , ഡോ. സിറിയക്ക് തോമസ്, വൈക്കം വിശ്വൻ,സ്റ്റീഫൻ ജോർജ്, വിബി ബിനു തുടങ്ങിയവരും ഡിജോ കാപ്പനുമായി സൗഹൃദം ഉണ്ടായിരുന്ന ഒട്ടേറെ പ്രമുഖ നേതാക്കളും പൊതുപ്രവർത്തകരും സുഹൃത്തുക്കളും അനുസ്‌മരണ സമ്മേളനത്തിൽ പങ്കെടുക്കും. ഡിജോ കാപ്പൻ പ്രസിഡണ്ടായിരുന്ന ഡെമോക്രാകാറ്റിക്ക് ഹ്യൂമൺ റൈറ്റ്സ് ആൻഡ് എൻ വയ്ൻമെൻ്റ് പ്രൊട്ടക്ഷൻ ഫോറത്തിലെ സഹപ്രവർത്തകരാണ് അനുസ്‌മരണ പരിപാടി സംഘടിപ്പിക്കുന്നത്

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...