ബലി പെരുന്നാളിന് പുതുവസ്ത്രം വാങ്ങി മടങ്ങും വഴി മിനി ലോറി ഇടിച്ച് 19കാരൻ മരിച്ചു

ബലി പെരുന്നാളിന്റെ തലേനാൾ രാത്രി പുതുവസ്ത്രം വാങ്ങി മടങ്ങും വഴി മിനി ലോറി ഇടിച്ചു 19കാരൻ മരിച്ചു.പെരിന്തൽമണ്ണ കുലുക്കല്ലൂർ സ്നേഹപുരം കൊളക്കാട്ടിൽ മുനീറിന്റെ മകൻ നിഫാൽ (19) ആണ് മരിച്ചത്. കൊപ്പം സെന്ററിൽ വച്ചായിരുന്നു അപകടം. വളാഞ്ചേരി റോഡ് ഭാഗത്ത് നിന്ന് വന്ന മിനിലോറി നിഫാൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കൂടെ ഉണ്ടായിരുന്ന ഇജാസ് (18) നെ ഗുരുതര പരുക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഹിറയാണ് മാതാവ്. രണ്ട് സഹോദരിമാരുണ്ട്.

Leave a Reply

spot_img

Related articles

ഇ.ഡി റെയ്ഡിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും മൗനം തുടർന്ന് മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിലെ ഇ.ഡി റെയ്ഡിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും കടുത്ത മൗനം തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.മലപ്പുറം പാണക്കാടെത്തിയ...

ഇഡി റെയ്‌ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കം; എ എ റഹീം

പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്‌ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്ന് രാജ്യസഭ അംഗം എ എ റഹീം .പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതോടെയാണ്...

എറണാകുളത്തെ സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ

മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ രണ്ടു വീടുകൾ ഉൾപ്പെടെ പത്ത് ഇടങ്ങളിൽ നടത്തിയ ഇഡി റെയ്‌ഡിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഐഎം സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ...

വെമ്പായത്ത് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; കുട്ടികളടക്കം 5 പേർക്ക് പരിക്ക്

വെമ്പായത്തുള്ള അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം നടന്നത് റൈഡിൻ്റെ വെൽഡിംഗ് പെട്ടി.വെമ്പായം ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിലാണ് അപകടം ഉണ്ടായത്. പാർക്കിലെ റൈഡ് പൊട്ടി താഴേക്ക്...