നടി അൻസിബ പൊലീസിനും നടി ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി

തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നിൽ ഗൂഢാലോചന; പൊലീസിനും നടി ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി അൻസിബ.തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രേഷ്മക്കെതിരെയാണ് അൻസിബ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.നിയമവിരുദ്ധമായി പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.തനിക്കെതിരേ നൽകിയ പരാതിക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും അൻസിബ ആരോപിക്കുന്നു.നടി ലക്ഷ്മിപ്രിയയുമായുണ്ടായ വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവങ്ങൾക്ക് പിന്നിലെന്നും പരാതിയിൽ പരാമർശിക്കുന്നതായി സൂചനയുണ്ട്.യാതൊരു നിയമ നടപടിക്രമങ്ങളും പാലിക്കാതെയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും അൻസിബ ആരോപിക്കുന്നു.പൊലീസിന്റെ ഭാഗത്ത് നിന്ന് അധികാരദുരുപയോഗം ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം പൊലീസ് ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

അതേസമയം ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് താരസംഘടനയായ അമ്മ നിര്‍ദേശം നൽകി.തെളിവുകളുണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും അൻസിബയോട് നിർദേശിച്ചു.തന്‍റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു.ശ്വേത മേനോനും കുക്കുപരമേശ്വരനും തമ്മിൽ സംസാരിച്ച് പ്രശ്ന പരിഹാരത്തിന് നീക്കം ആരംഭിച്ചിട്ടുണ്ട്.ഭാരവാഹികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ഇരുവർക്കും മാത്രമായി പ്രശ്ന പരിഹാരം ഉണ്ടാക്കാൻ സാധിക്കില്ല.മമ്മൂട്ടിയും മോഹൻലാലും വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും തത്കാലം ഇടപെടില്ല എന്ന നിലപാടിലാണ്.അടുത്ത മാസം ചേരുന്ന അമ്മ ജനറൽ ബോഡിയിൽ നിലവിലെ കമ്മിറ്റി തുടരണോ എന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.തന്നെ നിഷ്പക്ഷമായി കേൾക്കണമെന്ന് അൻസിബ അമ്മക്ക് മറുപടി നൽകി.തന്‍റെ പരാതിയിൽ പ്രത്യേക സമിതി രൂപീകരിക്കണം.രമേഷ് പിഷാരടി,മാല പാർവതി,ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടുന്ന സമിതി വേണമെന്ന് ആവശ്യം.ജൂൺ 1ന് അല്ലെങ്കിൽ 7ന് ശേഷം ഹാജരാകാമെന്നും അൻസിബ അറിയിച്ചു

Leave a Reply

spot_img

Related articles

തലയണ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ...

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിന് തുടക്കമിട്ടു

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരി തെളിഞ്ഞു ..സാഗർ തിരക്കഥ രചിച്ച് സംവിധാനം...

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്; നവരസാഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു .വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ...

ഛായാഗ്രാഹകൻ ടിഎൻ കൃഷ്‌ണൻകുട്ടി അന്തരിച്ചു

ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസായിരുന്നു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ...