മുഹമ്മദ് റിയാസിന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു

മുൻ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വീട്ടില്‍ ഇന്നലെ ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു.ജില്ലാ സെക്രട്ടറി എം. മെഹബൂബ് അടക്കം 57 പേര്‍ക്കെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്.നേതാക്കളായ പി. മോഹനന്‍, എ. പ്രദീപ് കുമാര്‍, വി. വസീഫ്, അരുണ്‍, പി. നിഖില്‍, മുസാഫിര്‍ അഹമ്മദ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.മുഹമ്മദ് റിയാസ് എംഎല്‍എയുടെ കോഴിക്കോട് കോട്ടൂളിയിലെ വീട്ടിലാണ് ഇന്നലെ റെയ്ഡ് നടന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വസതികളില്‍ റെയ്ഡ് നടത്തിയതിനൊപ്പമായിരുന്നു ഇതും നടന്നത്.

Leave a Reply

spot_img

Related articles

ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

പേയാട് കാവടിക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി.കാണാതായ സ്ഥലത്ത് നിന്നും താഴെയായി മുളയിൽ തങ്ങി തൂങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.തിരുവനന്തപുരം സ്കൂബ ടീമും...

കോട്ടയം ഗാന്ധിനഗറിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം

കോട്ടയം ഗാന്ധിനഗറിൽ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം.ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിലെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.തുടർന്ന് മോഷണ...

സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പാക്കാൻ സർക്കാർ

എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ പദ്ധതിക്ക് പകരം അതിവേഗ റെയിൽ പാത നടപ്പിലാക്കാൻ ശ്രമിച്ച് പുതുതായി അധികാരത്തിലെത്തിയ വിഡി സതീശൻ സർക്കാർ.കേരളത്തിൻ്റെ വടക്കേയറ്റം...

വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു

താമസസ്ഥലത്ത് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ നവവധു ചികിത്സയിലിരിക്കെ മരിച്ചു .കുറ്റിക്കോൽ, ബേത്തൂർപാറ, വട്ടംതട്ട സ്വദേശിനിയായ അശ്വതി (25) ആണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ...