ബിനീഷ് കൊടിയേരിക്ക് പാര്‍ട്ടി അംഗത്വം പുതുക്കി നൽകി സിപിഎം

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകന്‍ ബിനീഷ് കൊടിയേരിയുടെ പാര്‍ട്ടി അംഗത്വം പുതുക്കി നൽകി.അംഗത്വം പുതുക്കണമെന്ന് ആവശ്യപ്പെട്ട് നാലു തവണ ബിനീഷ്‌കൊടിയേരി അപേക്ഷ നല്‍കിയിരുന്നു.ലഹരിക്കേസില്‍ കുടുങ്ങുന്നത് വരെ 2009 മുതല്‍ 2020 വരെ ബിനീഷ് കൊടിയേരി പാര്‍ട്ടി അംഗമായിരുന്നു. എന്നാല്‍ കേസോടെ അംഗത്വം താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ 2023 ല്‍ ഈ കേസില്‍ നിന്നും ബിനീഷ് കൊടിയേരിയെ കുറ്റവിമുക്തനാക്കി. ഇതോടെ അദ്ദേഹം വീണ്ടും പാര്‍ട്ടിഅംഗത്വത്തിനായി ശ്രമം ആരംഭിച്ചു. എന്നാല്‍ ബിനീഷിന്റെ അംഗത്വം പുതുക്കാന്‍ പാര്‍ട്ടി കൂട്ടാക്കിയിരുന്നില്ല. നേരത്തേ തിരുവനന്തപുരം ജില്ലാസമിതിയോഗത്തിലും ബിനീഷിന്റെ അംഗത്വവിഷയം ഉയര്‍ന്നുവരികയും വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായിരുന്നു. എന്നാല്‍ ആലോചിച്ച്‌ തീരുമാനമെടുക്കാം എന്നായിരുന്നു ഇതിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അന്ന് പറഞ്ഞത്.

Leave a Reply

spot_img

Related articles

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം: മണ്ഡലത്തിൽ സജീവമാകുമെന്ന് വ്യക്തമാക്കി രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയും തുടർന്നുള്ള വിവാദങ്ങൾക്കും ഇടയിൽ മണ്ഡലത്തിൽ സജീവമാകാൻ ഒരുങ്ങി രമ്യ ഹരിദാസ് എം.എൽ.എ. ചിറയിൻകീഴിൽ ഇന്നും നാളെയും താനുണ്ടായിരിക്കുമെന്ന്...

പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ

പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കള്ളക്കഥകൾ ഒന്നും കേരളത്തിൽ ഏൽക്കാൻ പോകുന്നുമില്ലെന്നും സർക്കാർ ഇവിടെ...

ചെക്ക് കേസ്: മാണി സി. കാപ്പനെതിരെ നിയമനടപിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി ദിനേഷ് മേനോൻ

ചെക്ക് കേസിൽ പാലാ എം.എൽ.എ മാണി സി. കാപ്പനെതിരെ നിയമനടപിയുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരനായ വ്യവസായി ദിനേഷ് മേനോൻ വ്യക്തമാക്കി. മാണി സി. കാപ്പനെ...

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...