മിൽമ പാൽവില വർധന ഇന്നു മുതൽ

മിൽമ പാൽ വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ.പാലിന് ലീറ്ററിന് 4 രൂപയും തൈരിനു കിലോയ്ക്ക് 10 രൂപയാണു വർധന. പാൽ വില വർധനയിൽ 3.35 രൂപ (83.75%) ക്ഷീരകർഷകർക്കും 25 പൈസ (6.25%) ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും.വിലവർധന ഇന്നുമുതൽ നടപ്പാകുമെങ്കിലും കവറുകളിൽ കുറച്ചു നാൾ കൂടി പഴയ വില തുടരും.പുതുക്കിയ വില രേഖപ്പെടുത്തിയ കവറുകൾ വിപണിയിലെത്താൻ ഒരുമാസത്തോളം സമയമെടുക്കുമെന്ന് മിൽമ അറിയിച്ചു.പാൽവില വർധന പ്രാബല്യത്തിലാകുന്നതോടെ ക്ഷീര കർഷകരിൽനിന്ന് സംഭരിക്കുന്ന ഒരു ലീറ്റർ പാലിന് 43.39 രൂപ നൽകണം. നേരത്തേ ഇത് 40.04 രൂപയായിരുന്നു.

Leave a Reply

spot_img

Related articles

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും വൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കും വൻ പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്.'ഓപ്പറേഷൻ കളരി'യുമായി ബന്ധപ്പെട്ട്...

മാസപ്പടി കേസ്: പിണറായി വിജയൻ രാജിവെക്കണമെന്ന് ഷോൺ ജോർജ്

മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡി.ജി.പിയ്ക്ക് കത്ത് നൽകിയ സാഹചര്യത്തിൽ,...