കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാകും. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും നാല് പേർ പുറത്താകുമെന്നും സൂചനയുണ്ട്.സിബിഎസ്ഇ മൂല്യ നിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ധർമ്മേന്ദ്ര പ്രധാൻ തുടരുമോ എന്നതു 2 ആഴ്ചകൾക്കുള്ളിൾ അറിയാം.യുപിയടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ സമവാക്യങ്ങൾ നിർണായകമാകും.യുപിയിലെയും ദില്ലിയിലെയും കേന്ദ്രമന്ത്രിമാരായ ബിജെപി അധ്യക്ഷൻമാർ മന്ത്രിസഭയിൽനിന്നും ഒഴിയും. കേരളത്തിൽ പുതിയ പ്രഭാരി വന്നേക്കുമെന്നും സൂചനയുണ്ട്. കേന്ദ്രമന്ത്രിയായി ജോർജ് കുര്യൻ തുടരുമോയെന്നതും, സി സദാനന്ദൻ മന്ത്രിസഭയിലെത്തുമോയെന്നും അണികളിൽ ആകാംഷയുണ്ട്. സുരേഷ് ഗോപി തുടരനാണ് സാധ്യത ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന അനിൽ ആൻ്റണിയുടേ പെരും പരിഗണനിയലുണ്ടെന്നാണ് റിപ്പോർട്ട്.

