മൊബൈൽ ഫോൺ നൽകാത്തതിന്റെ മനോവിഷമത്തിൽ പത്താം ക്ലാസുകാരൻ ജീവനൊടുക്കി

വീട്ടുകാർ മൊബൈൽ ഫോൺ നൽകാത്തതിന്റെ മനോവിഷമത്തിൽ പത്താം ക്ലാസുകാരൻ ജീവനൊടുക്കി.കാട്ടാക്കട കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് ആണ് മരിച്ചത്.കാട്ടാക്കട പിആര്‍ വില്യം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് വൈകാശ്.സ്കൂൾ വിട്ടു വീട്ടിലെത്തിയ ശേഷം കുട്ടി മാതാപിതാക്കളോട് ഫോൺ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയില്ല പിന്നാലെയായിരുന്നു ആത്മഹത്യ.മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വൈകാശും വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.മരണത്തിന് തൊട്ടുമുമ്പും ഇത്തരത്തിൽ തർക്കമുണ്ടായിരുന്നു.ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇന്നലെ വൈകാശിന്റെ സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കൾ എത്തിയിരുന്നു.പത്താം ക്ലാസിലാണെന്നും പഠനത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും അധ്യാപകർ പറഞ്ഞിരുന്നു.അതുകൊണ്ടു തന്നെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ രക്ഷിതാക്കൾ വൈകാശിനോട് ആവശ്യപ്പെട്ടു.സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തി അമ്മയോട് വൈകാശ് ഫോൺ ചോദിച്ചു. എന്നാൽ നൽകിയില്ല.തുടർന്ന് അച്ഛനും അമ്മയും സ്കൂളിലെയും ട്യൂഷൻ സെൻററിലെയും കാര്യം പറഞ്ഞു.അച്ഛനും വൈകാശിന് ഫോൺ നൽകിയില്ല.ഫോൺ നൽകാത്തതിന്റെ പിണക്കത്തിൽ രാത്രി 9.30ഓടെ മുറിയിൽ കയറി വൈകാശ് വാതിലടച്ചു.10.45 ആയിട്ടും കുട്ടിയെ പുറത്തേക്ക് കാണാതെ വന്നതോടെ മാതാപിതാക്കൾ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് നോക്കിയപ്പോഴാണ് ജനലിൽ ഷാളിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്.ഉടൻ തന്നെ അയൽവാസികളെ വിളിച്ചുവരുത്തി വാതിൽ ചവിട്ടി പൊളിച്ച് അകത്തുകടന്നു കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

spot_img

Related articles

മുട്ടില്‍ മരംമുറി: അഗസ്റ്റിൻ സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നല്‍കിയ പുനഃപരിശോധനാ...

സിക്കിമിൽ തുരങ്കം തകർന്ന് മരിച്ച കോട്ടയം സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം ഇന്ന് അർദ്ധ രാത്രിയോടെ നാട്ടിലെത്തിക്കുവാനാകുമെന്ന് പ്രതീക്ഷ

സിക്കിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി വെള്ളൂർ പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43)...

മന്ത്രി കെ.മുരളീധരൻ ശിവഗിരി സന്ദർശിച്ചു

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു.ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ...

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...