സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

സിപിഎം പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ച് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കോടിയേരി.സിപിഎം ഉന്നതനേതൃത്വം അവഗണിക്കുന്നെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ലക്ഷ്യം വച്ച് വിനോദിനി ആരോപിച്ചു.പിബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ആ അംഗം. കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. ആവശ്യത്തിന് വിളിച്ചാല്‍ പിബി അംഗം ഫോണെടുക്കാറില്ല. നാല് വർഷത്തിനിടെ ഒരീക്കൽ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല. പിണറായി വിജയന്‍ അല്ല ആ നേതാവ്. പിണറായിയെ ഫോണ്‍ വിളിച്ചാല്‍ എടുക്കും. അല്ലെങ്കില്‍ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും വിനോദിനി നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് വിനോദിനി പറഞ്ഞു. 

Leave a Reply

spot_img

Related articles

മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി

മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി.എൻഫോഴ്സസ്മെന്റ് ഡയറക്ട‌റേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ...

പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി

പേരക്കുട്ടിയെ തിരഞ്ഞ് വീട്ടിലെത്തിയ പൊലീസ് അമ്മൂമ്മയെ മര്‍ദ്ദിച്ചതായി പരാതി.പൊലീസ് അതിക്രമത്തില്‍ മർദനമേറ്റതായി പറഞ്ഞ് ഗുരുവായൂര്‍ താമരയൂര്‍ സ്വദേശി ജമീലയെ (65) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച...

ജൂണ്‍ 8 ന് നടക്കാനിരിക്കുന്ന നിർണായക സഖ്യകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന് ഡിഎംകെ

ജൂണ്‍ 8 ന് നടക്കാനിരിക്കുന്ന നിർണായക സഖ്യകക്ഷി യോഗം ബഹിഷ്‌കരിക്കുമെന്ന് ഡിഎംകെ.വിജയ്‌യുടെ ടിവികെ സർക്കാരില്‍ പങ്കാളിയാകാൻ കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങളില്‍ പ്രതിഷേധിച്ചാണ് ഡിഎംകെയുടെ കടുത്ത...

കർണാടകയില്‍ പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ വിഭജിച്ചു

കർണാടകയില്‍ ഡി.കെ. ശിവകുമാർ നേതൃത്വം നല്‍കുന്ന പുതിയ മന്ത്രിസഭയിലെ വകുപ്പുകള്‍ വിഭജിച്ചു .മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചർച്ചകള്‍ക്കും ഒടുവിലാണ് വ്യാഴാഴ്ച രാത്രിയോടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത്.ഏറെക്കാലമായി...