ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ CJPയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തും

ജൂണ്‍ 6-ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാൻ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ യുഎസില്‍ നിന്നും ഡല്‍ഹിയിലെത്തുന്നു.തന്റെ വരവിനോടനുബന്ധിച്ച്‌ വിമാനത്താവളത്തിലേക്ക് ആരും വരരുതെന്ന് അഭിജീത് ദിപ്കെ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

നേരത്തെ, താൻ ഡല്‍ഹിയില്‍ എത്തുമ്പോള്‍ വിമാനത്താവളത്തില്‍ എത്തണമെന്ന് സിജെപി പ്രവർത്തകരോട് ദിപ്കെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള വൻ ജനപിന്തുണയാണ് ഈ ആഹ്വാനത്തിന് ലഭിച്ചതെന്ന് പാർട്ടി എക്‌സിലൂടെ അറിയിച്ചു. വിമാനത്താവളത്തില്‍ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടുന്നത് സാധാരണക്കാരായ യാത്രക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിമാനത്താവളത്തിലെ സേവനങ്ങളെ ബാധിക്കുമെന്നും സിജെപി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാൻ പ്രവർത്തകർ എയർപോർട്ടിലേക്ക് വരേണ്ടതില്ലെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു. ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ശേഷം പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പോയി ജന്തർ മന്ദിറിലെ പ്രതിഷേധത്തിന് നേരിട്ട് അനുമതി വാങ്ങാനാണ് ദിപ്കെയുടെ തീരുമാനം. പ്രതിഷേധക്കാർ പൂർണ്ണമായും സമാധാനപരമായി പെരുമാറണമെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കർശന നിർദ്ദേശം നല്‍കി.

Leave a Reply

spot_img

Related articles

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ

ഡൽഹിയിൽ സിപിഎം പോളിറ്റ് ബ്യൂറോ (പിബി) യോഗം ഇന്നും നാളെയുമായി ചേരുന്നു. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേർന്നിരിക്കുന്നത്....

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി; രാജ്യവ്യാപക ക്യാമ്പയിനുമായി ബി.ജെ.പി

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി 'ആശിർവാദ് കാ ദിയ' എന്ന പേരിൽ രാജ്യവ്യാപകമായി വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.ഗുജറാത്ത്...