പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്കൂളുകളിലേക്കുള്ള അലോട്ട്മെന്റ് ഫലമാണ് ട്രയലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോഗിൻ പേജില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറും പാസ്സ്‌വേർഡും ഉപയോഗിച്ച്‌ വിദ്യാർഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. ജൂണ്‍ 10ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയല്‍ അലോട്ട്മെൻ്റ് പരിശോധിക്കാനുള്ള അവസരമുണ്ടാകും.എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ജൂണ്‍ 10ന് വൈകിട്ട് വരെ സമയപരിധി പൂർത്തിയാകുന്നതിനു മുൻപ് സമർപ്പിക്കണം. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുവാനുള്ള അവസാന അവസരമാണിത്. ശേഷം ജൂണ്‍ 16ന് ആദ്യ അലോട്ട്മെൻ്റും 22ന് രണ്ടാമത്തെ അലോട്ട്മെൻ്റും പ്രസിദ്ധീകരിക്കും. 29ന് അവസാന അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച്‌ ജൂലൈ രണ്ടിന് ക്ലാസുകള്‍ ആരംഭിക്കാനാണ് നിലവിലെ തീരുമാനം. തെറ്റായി വിവരങ്ങള്‍ ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കും. ഓഗസ്റ്റ് 5ന് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള നടപടികള്‍ പൂർത്തിയാക്കും.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...