ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദരിച്ചു

നോർവേ ചെസ്സ് ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ 20-കാരനായ ചെസ്സ് പ്രതിഭ ആർ. പ്രഗ്നാനന്ദയെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച ചെന്നൈയില്‍ വെച്ച്‌ ആദരിച്ചു .തമിഴ്‌നാട് സർക്കാരിന് വേണ്ടി വിജയ് പ്രഗ്നാനന്ദയ്ക്ക് 50 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് സമ്മാനിച്ചു. ഈ ആദരിക്കല്‍ ചടങ്ങിനൊപ്പം തന്നെ, മുഖ്യമന്ത്രിയും പ്രഗ്നാനന്ദയും തമ്മില്‍ നടന്ന ഒരു ചെസ്സ് മത്സരത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.കൂടിക്കാഴ്ചയ്ക്കിടെ, തന്റെ കൂടെയൊരു മത്സരത്തിനായി പ്രഗ്നാനന്ദയെ ക്ഷണിച്ച്‌ വിജയ് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇപ്പോള്‍ വൈറലായ വീഡിയോയില്‍, മേശയ്ക്ക് ഇരുവശത്തുമായി നിന്ന് ഇരുവരും അതിവേഗം കരുക്കള്‍ നീക്കുന്നതും ചുറ്റുമുള്ളവർ ഇത് നോക്കിനില്‍ക്കുന്നതും കാണാം. പ്രതീക്ഷിച്ചതുപോലെ പ്രഗ്നാനന്ദ വിജയിച്ചെങ്കിലും, അതിനുമുമ്പ് തന്റെ ചെസ്സ് കളിക്കാനുള്ള കഴിവ് കൊണ്ട് വിജയ് താരത്തെ അമ്പരപ്പിച്ചു.വിജയിക്ക് ചെസ്സിലുള്ള താല്പര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് പ്രഗ്നാനന്ദ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...