എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കി​യ അ​ധി​ക ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ആ​റു​മാ​സ​ത്തെ ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ.ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം വെ​ള്ളി​യാ​ഴ്ച ചേ​രും.മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും സ്വ​ശ്ര​യ കോ​ളേ​ജ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. ത​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ബാ​ധ​ക​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ.എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ഫീ​സ് തി​രി​കെ ന​ൽ​കാ​ൻ നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ(​എ​ൻ​എം​സി) സം​സ്ഥാ​ന മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.നാ​ല​ര വ​ർ​ഷ​ത്തെ കോ​ഴ്സി​ന് അ​ഞ്ച് വ​ർ​ഷ​ത്തെ ഫീ​സ് ഈ​ടാ​ക്കി​യ​താ​ണ് പ​രാ​തി​ക്ക് ആ​ധാ​രം.അ​ധി​ക​മാ​യി വാ​ങ്ങി​യ ഫീ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​കെ ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്. നാ​ല​ര വ​ർ​ഷ​ത്തെ ഫീ​സ് മാ​ത്ര​മേ വാ​ങ്ങാ​വൂ എ​ന്ന് എ​ൻ​എം​സി നേ​ര​ത്തെ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​രു​ന്നു.സം​സ്ഥാ​ന​ത്തെ മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം മൂ​ന്ന​ര ല​ക്ഷം മു​ത​ൽ ആ​റ് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ധി​ക​മാ​യി ഈ​ടാ​ക്കി​യി​രി​ക്കു​ന്ന​ത്.വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ ഈ ​തീ​രു​മാ​നം ര​ക്ഷി​താ​ക്ക​ൾ​ക്കും വ​ലി​യ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്.

Leave a Reply

spot_img

Related articles

പരസ്പരം വായനക്കൂട്ടം കഥ-കവിത പുരസ്‌കാരം 2026-ന് രചനകൾ ക്ഷണിച്ചു

കോട്ടയം. പരസ്പരം മാസികയുടെ20-ാമത് എം.കെ.കുമാരൻ സ്മാരക കവിതാപുരസ്കാരത്തിനും11-ാമത് രവി ചൂനാടൻ സ്മാരക കഥാപുരസ്കാരത്തിനും രചനകൾ ക്ഷണിച്ചു. കവിത 32 വരികളിലും മിനികഥ 2 പേജിലും...

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...