പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 12 വർഷം പൂർത്തിയാക്കി

രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി 12 വർഷം പൂർത്തിയാക്കി.കഴിഞ്ഞ 12 വർഷത്തെ ഭരണകാലയളവില്‍ രാജ്യം വലിയ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും ഈ മാറ്റങ്ങളുടെയെല്ലാം കേന്ദ്രബിന്ദു പാവപ്പെട്ടവരുടെയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അന്ത്യോദയ വിഭാവനം ചെയ്യുന്ന വികസന മാതൃകയാണ് സർക്കാരിന് എപ്പോഴും പ്രചോദനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി വികസന ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോയ സാധാരണക്കാരിലേക്ക് അത് എത്തിക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാന ലക്ഷ്യം. ജൻ ധൻ അക്കൗണ്ടുകള്‍, ഡിറക്‌ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT), സ്വച്ഛ് ഭാരത് മിഷൻ, പിഎം ആവാസ് യോജന, ജല്‍ ജീവൻ മിഷൻ, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികളെല്ലാം ജനങ്ങള്‍ക്ക് അന്തസ്സും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ഉറപ്പാക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതില്‍ സാങ്കേതികവിദ്യ വലിയ പങ്കുവഹിച്ചതായി മോദി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ആനുകൂല്യങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിയതോടെ സുതാര്യത ഉറപ്പാക്കാനും അഴിമതിയും ചോർച്ചയും ഇല്ലാതാക്കാനും സാധിച്ചു. ഇത് ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിച്ചതായും ‘ഗരീബ് കല്യാണ്‍’ (ദരിദ്രക്ഷേമം) എന്നത് ജന ശാക്തീകരണത്തിനായുള്ള ഒരു കൂട്ടായ്മയായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ സന്ദേശം അവസാനിപ്പിച്ചത്.2014 മെയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് 2019-ലും, 2024 ജൂണില്‍ തുടർച്ചയായ മൂന്നാം തവണയും അദ്ദേഹം അധികാരമേറ്റു.

Leave a Reply

spot_img

Related articles

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ

സമുദ്രസുരക്ഷാ മേഖലയില്‍ സഹകരണം കൂടുതല്‍ ആഴത്തിലാക്കാന്‍ ഭാരതവും ജപ്പാനും ധാരണ .ഇതുസംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ജപ്പാന്‍ പ്രതിരോധമന്ത്രി ഷിന്‍ജിറോ...