വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ തിട്ടമേൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തുരേത്ത് മോഹനൻ കെ. 73 – നെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചെവ്വാഴ്ച 11. മണിയോടെ യാണ് മൃതദേഹം കണ്ടത്.2-ദിവസമായി വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് സമീപ വാസികൾ വാർഡ് മെമ്പർ സിനി ബിജുവിനെ വിവരമറിയിക്കുകയും ഇവർ എത്തി പരിശോധിച്ചപ്പോൾ ആണ് ഇയാൾ തൂങ്ങി മരിച്ചതായി കണ്ടത്. ഉടൻ തന്നെ ചെങ്ങന്നൂർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.വർഷങ്ങളായി ഇയാൾ തനിച്ചാണ് താമസം. അരുൺ, അജി എന്നിങ്ങനെ രണ്ട് ആൺ മക്കളാണ് ഇയാൾക്കുള്ളത്. ഇവർ ജോലി സംബന്ധമായി ബംഗളൂരിൽ ആണ് ഉള്ളത്.ചെങ്ങന്നൂർ ഗ്രഡ് എസ്.ഐ രാജേഷ് കുമാർ ഡി.പ്രവീൺലാൻ, അനസ് എന്നിവരെത്തി മേൽ നടപടികൾ സ്വീകരിച്ചു.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.പരേതയായ ഓമനയാണ് ഭാര്യ.

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം.പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം....