വീസ തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ പിടിയിൽ

വീസ തട്ടിപ്പു കേസിൽ ഒളിവിലായിരുന്ന ട്രാവൽ ഏജൻസി ഉടമ കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മർ പൊലീസ് പിടിയിൽ .ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.യൂറോപ്യൻ രാജ്യങ്ങളിലെ വീസ ആറുമാസത്തിനുള്ളിൽ നൽകാമെന്നു വിശ്വസിപ്പിച്ചു 5 മുതൽ 20 ലക്ഷം രൂപ വരെ ഇയാൾ വാങ്ങിയെന്ന് 100 ഓളം പരാതികളാണ് പൊലീസിന് ലഭിച്ചത്. വീസ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതിരുന്നതിനെ തുടർന്നു പരാതി ഉയർന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.നിരവധിയാളുകളുടെ പരാതിയെ തുടർന്നു മുണ്ടക്കയം പൊലീസ് ട്രാവൽ ഏജൻസി അടച്ചു പൂട്ടിയിരുന്നു. ഇതിനോടകം തന്നെ അനീഷിൻ്റെ ബാങ്ക് ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പണം ആർക്കൊക്കെ കൈമാറി എന്തിനെല്ലാം വിനിയോഗിച്ചു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇനി അന്വേഷണം ഉണ്ടാക്കേണ്ടത്.

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം.പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം....