മംഗലാപുരത്തു പോയി കണ്ടത് അദാനിയുടെ ഏജന്റിനെ അല്ല, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിനെ; മുഖ്യമന്ത്രി

മംഗലാപുരത്തു പോയി കണ്ടത് അദാനിയുടെ ഏജന്റിനെ അല്ല, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധുവിനെയാണെന്നു മുഖ്യമന്ത്രി വി ഡി സതീശൻ.മംഗളൂരു വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം തങ്ങളെ വന്ന് കണ്ട് സംസാരിക്കുക മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

കോഴിക്കോടും കാസർകോടും വളരെ അടുത്ത കുടുംബബന്ധങ്ങളുള്ള വ്യക്തിയാണ് അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത് കേരളത്തിലേക്കാണെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. കേരളവുമായി തലമുറകളായി അടുത്ത ബന്ധം പുലർത്തുന്ന കുടുംബമാണതെന്ന വിവരവും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പൂർണ്ണമായി കഴിഞ്ഞ സമയത്ത് താൻ അദാനിയുടെ ആളുകളെ കണ്ടിട്ട് പ്രത്യേകമായി എന്ത് നേടാനാണെന്ന് ചോദിച്ച മുഖ്യമന്ത്രി, അടിസ്ഥാനമില്ലാത്ത ഇത്തരം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നീക്കങ്ങളെ പരിഹസിച്ചു. ഒരു വ്യക്തിയുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിലും സൗഹൃദ സന്ദർശനങ്ങളിലും അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും, ഇപ്പോൾ പുറത്തുവരുന്ന ഇത്തരം കഥകളെല്ലാം തന്നെ രാഷ്ട്രീയപ്രേരിതമാണെന്നും വിഡി.സതീശൻ വ്യക്തമാക്കി.

മെഡിസെപ് പദ്ധതിയില്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായുള്ള കരാര്‍ ഉള്‍പ്പെടെ പുനപരിശോധിക്കും. പ്രീബജറ്റ് സമ്മേളനങ്ങളില്‍ വനിതാ, യുവജന സംഘടനാ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയിരുന്നു. ധവളപത്രം തയാറാക്കാന്‍ എഐ ഉപയോഗിച്ചുവെന്ന തോമസ് ഐസക്കിന്റെ ആരോപണം തമാശയായാണ് കണക്കാക്കുന്നത്. ധവളപത്രത്തിന് ഉപയോഗിച്ചില്ലെങ്കിലും ഇനിയങ്ങോട്ടുള്ള ഭരണത്തിന് എഐ ഉള്‍പ്പെടെ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സിപിഐ എമ്മിനെ തോല്‍പിക്കുന്നതിനേക്കാള്‍ അത് അവരെ ബോധ്യപ്പെടുത്താനാണ് പ്രയാസമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 30 മണ്ഡലങ്ങളില്‍ യുഡിഎഫ്-ബിജെപി ഡീല്‍ ഉണ്ടെന്ന സിപിഎം ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അന്നത്തെ മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിക്കുകയാണ് ജില്ലാ നേതൃയോഗങ്ങളില്‍ ഉണ്ടായത്. അതു മറയ്ക്കാനാണ് യുഡിഎഫിനെതിരെ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി.ജോയിയെ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതോടെയാണ് വി ജോയ് ജില്ലാ...

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്നില്ല; ജൂലൈ പതിനഞ്ചിന്

ഇന്ന് പ്രസിദ്ധീകരിക്കാനിരുന്ന കേരള ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (പ്ലസ് വണ്‍) പരീക്ഷാ ഫലം മാറ്റി .ജൂലൈ പതിനഞ്ചിന് ഫലം പ്രസിദ്ധീകരിക്കും. ഗള്‍ഫ് മേഖലയില്‍...

ബി ജെ പി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

വട്ടിയൂർക്കാവിൽ വധശ്രമ കേസിലെ പ്രതിയായ ബി ജെ പി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കൗൺസിലറുടെ...

ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി.ഇതുമായി ബന്ധപ്പെട്ട പുതിയ ശുപാർശ അതോറിറ്റി സംസ്ഥാന സർക്കാരിന്...