സിഎംആർഎല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

സിഎംആർഎല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു.ഉദ്യോഗസ്ഥർ ഇപ്പോള്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയുടെ മകള്‍ ഷിബി എസ് കർത്തയെ ചാദ്യം ചെയ്യുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചിയിലെ ഇ ഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ നിപുണയുടെ ചുമതല വഹിക്കുന്ന ആളാണ് ചോദ്യമുനയിലുള്ള ഷിബി എസ് കർത്ത. നേരെത്തെ ഇഡി പത്തിടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ ഷിബിയുടെ കമ്പനിയായ നിപുണയും ഉള്‍പ്പെട്ടിരുന്നു.അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ബുധനാഴ്ചയാണ് ഹാജരാവേണ്ടത്. വീണ രണ്ടുകോടി 78 ലക്ഷം രൂപ സി എം ആർ എല്ലില്‍ നിന്ന് കൈപ്പറ്റിയത് ഏത് സേവനത്തിനാണ് ഈ തുക എന്തിനുവേണ്ടി ചെലവഴിച്ചു എന്നീ കാര്യങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്.

Leave a Reply

spot_img

Related articles

രാധൻ കണ്ണപുരം അന്തരിച്ചു

രാധൻ കണ്ണപുരം അന്തരിച്ചു .പ്രമുഖ നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം (58) അന്തരിച്ചു.രോഗബാധിതനായി ചികിത്സയിലായിരുന്നു. 40 വർഷത്തോളമായി നാടകരംഗത്ത് സജീവമായിരുന്നു. ആകാശവാണിയിൽ ആർട്ടിസ്‌റ്റായും ഏതാനും...

മുഴുവൻ KSRTC ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം

സംസ്ഥാനത്തെ മുഴുവൻ കെ.എസ്.ആർ.റ്റി.സി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം .കോട്ടയം ഡിപ്പോയിൽ നിന്നും സർവീസ്...

സ്ത്രീകൾക്ക് സൗജന്യ യാത്ര: കോട്ടയം ഡിപ്പോയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരന്റികളിൽ ഒന്നായ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോട്ടയത്തും ആവേശകരമായ തുടക്കം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി...

സംസ്‌ഥാനത്ത് ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിച്ചു

സംസ്‌ഥാനത്ത് ആദ്യമായി സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യയാത്ര അനുവദിച്ചു.യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗാരൻ്റികളിൽ ഒന്നായ 'പ്രിയദർശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം തമ്പാനൂരിൽ...