ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം

കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന് ഇടക്കാല ജാമ്യം .സത്യപ്രതിജ്ഞ ചെയ്യാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂലൈ 13ന് വൈകീട്ട് അഞ്ച് മണി മുതല്‍ ജൂലൈ 14ന് രാത്രി ഒന്‍പത് മണി വരെയാണ് ജാമ്യം. നെടുമങ്ങാട് കോടതിയുടേതാണ് വിധി. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.എന്നാല്‍, കാപ്പാ കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സുഗതന് പുറത്തിറങ്ങാനാകൂ. ഇപ്പോള്‍ ലഭിച്ച ജാമ്യ ഉത്തരവുമായി ഹൈക്കോടതിയെ സമീപിക്കണം. ഹൈക്കോടതിയില്‍ നിന്ന് കാപ്പാ കേസില്‍ കൂടി ഇടക്കാല ജാമ്യം ലഭിച്ചാല്‍ മാത്രമേ സത്യപ്രതിജ്ഞയ്ക്കായി ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവൂ.
11 മണിക്ക് കോര്‍പ്പറേഷനില്‍ എത്തി സത്യ പ്രതിജ്ഞ ചെയ്ത് 11.30ന് അവിടെനിന്ന് പുറത്തിറങ്ങണമെന്നാണ് ജാമ്യ വ്യവസ്ഥ. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. രണ്ട് ആള്‍ ജാമ്യത്തിലുമാണ് സുഗതന് ജാമ്യം അനുവദിച്ചത്. മറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. ജാമ്യം നല്‍കാതിരിക്കുന്നത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...