വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ, നൗഫൽ എന്നിവർക്കാണ് പൊള്ളലേറ്റത്.പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ അനീഷിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.ബാറിലെ എസി മുറിയിലിരുന്ന് മദ്യപിക്കുന്നതിനിടെ രണ്ട് സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു.തുടർന്ന് പുറത്തുപോയി പെട്രോളുമായി തിരിച്ചെത്തിയ അനീഷ്, തർക്കത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടർന്നുപിടിച്ചു.ബാറിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമാണ് തീ അണച്ചതും പരിക്കേറ്റവരെ പുറത്തെത്തിച്ചതും.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ 'ഓപ്പറേഷൻ തണ്ടറിന്റെ' ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന്...

തുറവൂരിൽ എം ഡി എം എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല തുറവൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിലായി.കൊല്ലം മയ്യനാട്...

പത്തനംതിട്ടയില്‍ 13 കാരിയോട് ക്രൂരതകാട്ടി സഹപാഠികള്‍

പത്തനംതിട്ടയില്‍ 13 കാരിയോട് ക്രൂരതകാട്ടി സഹപാഠികള്‍.ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സ്കൂളിലെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനകാര്യം വെളിപ്പെടുത്തിയത്. ഒരു പെണ്‍കുട്ടി ഉള്‍പ്പടെ...