ഇഎംഎസ്, കൃഷ്ണ പിള്ള എന്നീ നേതാക്കള്‍ക്ക് ഒപ്പം ചേർത്ത് വയ്ക്കപ്പെടേണ്ട നേതാവാണ് വി എസ്; എം വി ഗോവിന്ദൻ മാസ്റ്റർ

ഇഎംഎസ്, കൃഷ്ണ പിള്ള എന്നീ നേതാക്കള്‍ക്ക് ഒപ്പം ചേർത്ത് വയ്ക്കപ്പെടേണ്ട നേതാവാണ് വി എസ് അച്യുതാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പി കൃഷ്ണപിള്ള ഈ രാജ്യം കണ്ട ഏറ്റവും വലിയ ബുദ്ധിജീവിയായിരുന്നു. അതേ തലത്തില്‍ കേരളം കണ്ട ബുദ്ധിജീവിയാണ് വി എസ് എന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും ജനങ്ങളുടെ ജീവിത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആളായി കേരളത്തിന്റെ പ്രിയപ്പെട്ട നേതാവായി വി എസ് മാറി. സ്വാതന്ത്ര്യ ദിനാചരണം കല്‍തുറുങ്കില്‍ ആഘോഷിക്കേണ്ടി വന്ന നേതാവ് ആയിരുന്നു വി എസ്. വി എസ് ഇല്ലാത്ത ഒരു വർഷം പിന്നിട്ടിരിക്കുന്നു. കേരളം നേടിയ മൗലികമായ നേട്ടങ്ങളെ ഇല്ലാതാക്കുന്ന ശ്രമമാണ് ഗവണ്‍മെൻ്റിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. വലിയ പോരാട്ടങ്ങള്‍ നടക്കും. പാർലമെൻ്റിലേക്ക് യുവജനത നടത്തിയ സമരം ചരിത്രത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റം തന്നെയാണ്.ബിജെപി സർക്കാരിനെ പോലെ യുഡിഎഫ് ഗവണ്‍മെൻ്റ് മാറുന്നു. വി എസിൻ്റെ ഓർമ്മ പോരാടാൻ ഉള്ള ആർജവം ആണ്. കേന്ദ്ര കേരള ഗവണ്മെൻ്റിൻ്റെ തെറ്റായ നയങ്ങള്‍ക്ക് എതിരെ പോരാടാൻ ഉള്ള ഊർജമായി വി എസിൻ്റെ ഓർമ്മകള്‍ മാറും എന്നും ആലപ്പുഴ വലിയചുടുകാട്ടിലെ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് പറഞ്ഞു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...