‘കള്ളൻ വിജയൻ’ ഫേസ്ബുക്കിലൂടെ വെളിച്ചം കണ്ടു; വിവാദ ഫീച്ചർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് എഴുത്തുകാരൻ

ദേശാഭിമാനി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനിരുന്നെങ്കിലും അവസാന നിമിഷം പിൻവലിച്ച വിവാദ ഫീച്ചർ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച് മാധ്യമപ്രവർത്തകൻ ടി.സി. രാജേഷ്.തലക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹം ലേഖനം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്.‘കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടിലാണ് ഫീച്ചർ.വി.എസ്. അച്യുതാനന്ദനെ അനുസ്മരിക്കുന്ന പ്രത്യേക പതിപ്പായി ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ അവസാന പേജിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരുന്നത്.മുഖലേഖനമായി ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന പേരിൽ കെ.വി. സുധാകരൻ എഴുതിയ വി.എസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പും പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം.എന്നാൽ വി.എസിന്റെ അനുസ്മരണ ലേഖനത്തിനൊപ്പം ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചർ പ്രസിദ്ധീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് വാരാന്തപ്പതിപ്പിന്റെ അച്ചടിയും വിതരണവും അവസാന നിമിഷം നിർത്തിവെക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിലേക്ക് ചോർന്ന സംഭവത്തിൽ, ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റർ കെ.ആർ. അജയന് ദേശാഭിമാനി മാനേജ്മെന്റ് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...