എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് മന്ത്രി പദവി വാഗ്ദാനം ചെയ്‌തുകൊണ്ട് വ്യാജഫോൺ കോൾ; സിം ഉടമയെ കണ്ടെത്തി

എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്‌ണന് മന്ത്രി പദവി വാഗ്ദാനം ചെയ്‌തുകൊണ്ട് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി .ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.കേരളത്തിൽനിന്നെത്തിയ പോലീസ് സംഘം ഇയാളെ കഴിഞ്ഞദിവസം വിശദമായി ചോദ്യംചെയ്‌തിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ രൂപവത്ക്കരിച്ച പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹി കേന്ദ്രീകരിച്ചുകൊണ്ട് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടായിരുന്നു.സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. ജൂലായ് ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് വിദ്യക്ക് ഫോൺ വന്നത്. പ്രിയങ്കാഗാന്ധി എം.പി.യുടെ ഡൽഹി ഓഫീസിലെ രാജ്‌കുമാറാണെന്ന വ്യാജേനയായിരുന്നു ഫോൺവിളി.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...