സി എം ആർ എൽ – എക്‌സാലോജിക്‌ കേസ്; വീണയ്ക്ക് കുരുക്കായി കർത്തയുടെ മൊഴി, വീണയുടെ കമ്പനി സേവനം നൽകിയിട്ടില്ലെന്ന് കർത്ത

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിർണായക വിവരം പുറത്ത്.മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണ ടിയെയും കുരുക്കിലാക്കുന്ന സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയുടെ മൊഴിയാണ് പുറത്ത് വന്നിട്ടുള്ളത്.പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയുടെ കമ്പനിക്ക് പണം നൽകിയതെന്നാണ് ശശിധരൻ കർത്ത മൊഴി നൽകിയിട്ടുള്ളത്.അല്ലാതെ, വീണയുടെ കമ്പനി തങ്ങളുടെ കമ്പനിക്ക് സേവനമൊന്നും ചെയ്ത് തന്നിട്ടില്ലെന്നാണ് സിഎംആര്‍എല്‍ എംഡിയായ ശശിധരൻ കർത്ത തന്നെ മൊഴി നൽകിയിരിക്കുന്നത്.2024 ഏപ്രിലിൽ 17 ന് ആലുവയിലെ കർത്തയുടെ വീട്ടിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ നൽകിയ മൊഴിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.ശശിധരൻ കർത്ത ഇഡിയ്ക്ക് നൽകിയ മൊഴിയുടെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്.കേസിലെ പ്രതികളുടെ സ്വത്ത് മരവിപ്പിക്കാൻ നടപടികളുടെ ഭാഗമായി, സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾക്കായി ഒരു നോട്ടീസിന് നൽകിയിരുന്നു,ഈ നോട്ടീസിൽ പ്രതികളുടെ മൊഴികൾ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Leave a Reply

spot_img

Related articles

ആഭ്യന്തര വകുപ്പില്‍ അഴിച്ചുപണി; 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലംമാറ്റം

സംസ്ഥാന പൊലീസ് സേനയില്‍ വ്യാപകമായ സ്ഥലംമാറ്റം. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ 161 ഡിവൈഎസ്പിമാരെയാണ് ഒരേസമയം മാറ്റിനിയമിച്ചത്.സ്ഥലംമാറ്റ നടപടികള്‍ വൈകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന്...

നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങളിലേക്ക് ഓർത്തഡോക്സ് സഭ

മലങ്കര ഓർത്തഡോക്സ് സഭ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നു. ഇതിന് മുന്നോടിയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ്...

മുട്ടില്‍ മരംമുറി: അഗസ്റ്റിൻ സഹോദരന്മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ വയനാട് മുട്ടില്‍ മരംമുറി കേസിലെ പ്രതികളും സഹോദരങ്ങളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ നല്‍കിയ പുനഃപരിശോധനാ...

സിക്കിമിൽ തുരങ്കം തകർന്ന് മരിച്ച കോട്ടയം സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം ഇന്ന് അർദ്ധ രാത്രിയോടെ നാട്ടിലെത്തിക്കുവാനാകുമെന്ന് പ്രതീക്ഷ

സിക്കിൽ ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി വെള്ളൂർ പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43)...