ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നും ഇദ്ദേഹവും ഒരു സംഘം ഉദ്യോഗസ്ഥരും മിൽമ ജീവനക്കാരെ സഹായിച്ചിരുന്നുവെന്നും ദേവസ്വം വകുപ്പു സെക്രട്ടറി എം.ജി.രാജമാണി ക്യത്തിനു നൽകിയ പ്രാഥമിക റിപ്പോർട്ടിലുണ്ട്.ഇവരുടെ സ്വാധീനം ഉപയോഗിച്ചാണു പമ്പയിൽ പരിശോധന കൂടാതെ നെയ്യ് സന്നിധാനത്ത് എത്തിച്ചത്. മിൽമ വിതരണം ചെയ്ത നെയ്യ് വഴിമധ്യേ മാറ്റി പകരം ഗുണനിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചതിനെപ്പറ്റി ദേവസ്വം ബോർഡ് മുൻ ഭരണസമിതിക്ക് അറിവുണ്ടാ യിരുന്നെങ്കിലും അന്വേഷണമോ തുടർനടപടികളോ സ്വീകരിച്ചില്ല. മായം കലർന്നതും ഗുണനിലവാരം തീരെ കുറഞ്ഞതുമായ നെയ്യാണു ശബരി മലയിൽ എത്തിച്ചത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും നെയ്യ് എത്തിക്കുന്നതിനു കരാറെടുത്തിരുന്ന വിതരണക്കാരുടെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്.നെയ്യ് മറിച്ചുവിറ്റതിലൂടെ തിരുവനന്തപുരം മിൽമ മേഖലാ യൂണിയനുണ്ടായ വൻ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ഷീബ ഖമറിൻ്റെ നേതൃത്വത്തിൽ നാലംഗ സമിതി അന്വേഷണം തുടങ്ങി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....