മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി ആരംഭിക്കുന്നതിന് മുമ്പ് കൈവശമുള്ള വ്യക്തിഗത പണത്തിന്റെ വിവരം രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി.ഡ്രൈവിങ് ടെസ്റ്റുകളിൽ അനധികൃത ഇടപെടലുകൾ ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥർക്കും അപേക്ഷകർക്കും മാത്രമായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്ക് ഡ്രൈവിങ് സ്കൂൾ ഉടമകളെയോ ഇൻസ്ട്രക്ടർമാരെയോ ജീവനക്കാരെയോ പ്രവേശിപ്പിക്കരുതെന്നും സർക്കുലറിൽ നിർദേശമുണ്ട്. അപേക്ഷകർക്കായി അനുവദിച്ച സ്ഥലത്തിന് പുറത്തായിരിക്കണം മറ്റ് എല്ലാവരും നിൽക്കേണ്ടത്.പ്രൊഫഷണലിസത്തിന്റെ കുറവ്, ഫീൽഡ് ഡ്യൂട്ടിയിലെ അനുചിത പെരുമാറ്റം, ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാത്തത്, ഡ്രൈവിങ് ടെസ്റ്റുകളിലെ അനധികൃത ഇടപെടൽ, സേവന വിതരണത്തിലെ സുതാര്യതക്കുറവ് തുടങ്ങിയ പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്.ഫീൽഡ് ഡ്യൂട്ടിക്ക് മുമ്പ് ഉദ്യോഗസ്ഥർ കൈവശമുള്ള പണത്തിന്റെ വിവരം ടെസ്റ്റ് ഷീറ്റിലോ ‘പ്രൈവറ്റ് ക്യാഷ് ഡിക്ലറേഷൻ’ രജിസ്റ്ററിലോ രേഖപ്പെടുത്തണം. കൂടാതെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലും മറ്റ് ഫീൽഡ് ഡ്യൂട്ടി സ്ഥലങ്ങളിലും ആർടിഒമാർ മിന്നൽ പരിശോധന നടത്തണമെന്നും, ഏതെങ്കിലും തരത്തിലുള്ള വീഴ്ച കണ്ടെത്തിയാൽ ഉടൻ ഗതാഗത കമ്മീഷണറെ അറിയിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....