പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച്‌ കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി

പത്തനാപുരത്ത് വളർത്തുമൃഗങ്ങളെ ആക്രമിച്ച്‌ കൊന്ന പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ കുടുങ്ങി.അലിമുക്ക് ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പ്രദേശവാസികളുടെ ആശങ്കയ്ക്ക് ഇതോടെ താല്‍ക്കാലിക ആശ്വാസമായി.കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് പുലിയുടെ സാന്നിധ്യവും ആക്രമണവും റിപ്പോർട്ട് ചെയ്തിരുന്നു. ശാന്ത എന്ന വയോധികയുടെ രണ്ട് ആടുകളെ പുലി കൊന്നിരുന്നു. വിവിധ സ്ഥലങ്ങളില്‍ വളർത്തുനായ്ക്കളെയും പുലി പിടികൂടിയതായി നാട്ടുകാർ പറഞ്ഞു.
തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്താണ് വനംവകുപ്പ് അലിമുക്ക് ഭാഗത്ത് കൂട് സ്ഥാപിച്ചത്. ഇതിലാണ് പുലി കുടുങ്ങിയത്. പുലിയെ സുരക്ഷിതമായി മാറ്റുന്നതിനുള്ള തുടർനടപടികള്‍ വനംവകുപ്പ് സ്വീകരിക്കും.

Leave a Reply

spot_img

Related articles

‘സ്‌നേഹസാന്ത്വനം’ പദ്ധതിക്ക് 14.40 കോടി രൂപയുടെ ഭരണാനുമതി

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് യു.ഡി.എഫ് സര്‍ക്കാര്‍. കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കി വരുന്ന സമഗ്ര പാക്കേജായ...

തിരുവനന്തപുരം കൺട്രോൾ റൂം എസ്.ഐ അമൽ ചന്ദ് അന്തരിച്ചു

തിരുവനന്തപുരം സിറ്റി കൺട്രോൾ റൂം എസ്.ഐ നന്ദൻകോട് സ്വദേശി അമൽ ചന്ദ് (50) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 2.41-ഓടെയായിരുന്നു അന്ത്യം.കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി...

നാടക സംവിധായകനും സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ ഷിബു എസ്. കൊട്ടാരം അന്തരിച്ചു

പ്രശസ്ത നാടകസംവിധായകനും സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകനുമായ ഷിബു എസ്. കൊട്ടാരം (57) അന്തരിച്ചു.മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് സ്കൂള്‍ ഓഫ് ഡ്രാമയില്‍ പൊതുദർശനത്തിനു...

സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കണമെന്ന ഉത്തരവിറക്കി സംസ്ഥാന സർക്കാർ

സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് നടപടി. എന്നാല്‍ വന്ദേമാതരം പൂർണമായും ആലപിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയ...