മഴക്കെടുതി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. കൂടാതെ വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും,അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും തിങ്കളാഴ്ച അവധിയാണ്. ഇതിന് പുറമെ പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിൽ ഒൻപത് സ്കൂളുകൾക്ക് അധിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവ്വകലാശാലാ പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും, അവധി പ്രഖ്യാപിച്ച സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ ഓൺലൈനായി ക്ലാസുകൾ നടത്താമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

spot_img

Related articles

എലിവിഷം അകത്തുചെന്ന് കളക്ടറേറ്റ് ജീവനക്കാരി മരിച്ചു

കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42)...

വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കം: വെട്ടേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ തലയ്ക്ക് വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസ്സിൽ...

കടലില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ ആശ്വാസമേകാന്‍ രമേശ് ചെന്നിത്തല

നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ ആശ്വാസമേകാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി.ഗൗതമിന്റെ അമ്മയെ കണ്ട് ആശ്വസിപ്പിച്ച അദ്ദേഹം,...

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്നു നടക്കും.തിരഞ്ഞെടുപ്പു ഫണ്ട് തിരിമറി വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ വിഷയം ചർച്ച ചെയ്യണമെന്ന് വി.മുരളീധരൻ, കെ.സുരേന്ദ്രൻ...