ഇല്ലിക്കൽ കവലയിൽ റാേഡിലെ വെള്ളം ഇറങ്ങി

ഒരാഴ്ചയായ വെള്ളപ്പൊക്ക ദുരിതത്തിൽ നിന്നും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല മോചനം നേടുന്നു. സാവധാനം വെള്ളം ഇറങ്ങിതുടങ്ങി. ജല നിരപ്പിൽ കുറവുണ്ടെങ്കിലും റോഡിലെ വെള്ളം പൂർണ്ണമായി ഇറങ്ങി ഗതാഗതം സുഗമമായിട്ടില്ല.കോട്ടയം ഇല്ലിക്കൽ കവല ഭാഗത്ത് റോഡിൽ വെള്ളം ഇറങ്ങി . തിരുവാർപ്പിലേക്കുള്ള ബസ് സർവീസ് തുടരുന്നു. കുമരകത്തേക്ക് ഇന്നലെയും ഏതാനും ബസ്സുകൾ മാത്രമെ സർവീസ് നടത്തിയുള്ളു. ഇന്ന് മുതൽ ബസ് സർവീസ് സാധാരണ നിലയിലാകും. കുമരകം റോഡിലൂടെയുള്ള യാത്രക്ക് ഏറെ ബുദ്ധിമുട്ട് ഇപ്പോൾ ചെങ്ങളം മൂന്നു മൂല മുതൽ രണ്ടാം കലുങ്ക് വരെയുള്ള ഭാഗത്താണ് . ഇവിടെ വെള്ളക്കെട്ട് തുടരുന്നത് മാടപ്പള്ളിക്കാട്ട് പാടം കവിഞ്ഞു കയറി മുങ്ങിയതു കൊണ്ടാണ്. വിത കഴിഞ്ഞ പാടത്തെ തൂമ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ മോട്ടർ പ്രവർത്തിപ്പിച്ചാലെ റോഡിലെ വെള്ളം വേഗം ഇറങ്ങു.തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ എല്ലാ വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടുമില്ല.

Leave a Reply

spot_img

Related articles

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിൽ

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി.വടക്കഞ്ചേരിയിലാണ് സംഭവം.കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി...

അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്.സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത്...

തമിഴ്നാട്- പാലക്കാട് അതിർത്തിയില്‍ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു

തമിഴ്നാട്- പാലക്കാട് അതിർത്തിയായ മുള്ളിയില്‍ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ മരിച്ചു.തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് വൈകിട്ട്...

ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു

വിവാദമായ വിദ്വേഷ പരാമർശങ്ങളുടെയും കലാപാഹ്വാനത്തിന്റെയും പേരില്‍ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ...